Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോക പഞ്ചഗുസ്​തി​:...

ലോക പഞ്ചഗുസ്​തി​: ഷാജു ഇന്ത്യയെ നയിക്കും

text_fields
bookmark_border
തൃശൂർ: ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന 15 അംഗ ഇന്ത്യൻ ടീമിനെ എ.യു. ഷാജു നയിക്കും. യൂറോപ്പിലെ ഹംഗറിയിൽ സെപ്റ്റംബർ രണ്ടു മുതൽ 12 വരെയാണ് ചാമ്പ്യൻഷിപ്. ഡൽഹി നാഷനൽ മീറ്റിൽ 110 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയാണ് തൃശൂരിലെ ഇൻറർനാഷനൽ താരം ഷാജു ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്്. കഴിഞ്ഞ 21 വർഷമായി ദേശീയ മീറ്റിൽ സ്വർണ മെഡൽ ജേതാവാണ്. മുമ്പ് അഞ്ചു തവണ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ള ഷാജു പൂത്തോൾ അമ്പലത്ത് ഉമ്മറി​െൻറ മകനാണ്. ഡിസേബിൾ വിഭാഗത്തിൽ മത്സരിക്കുന്ന മലപ്പുറത്തെ വി.പി. വിനോദും കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story