Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസേട്ട്​ സാഹിബ്​...

സേട്ട്​ സാഹിബ്​ സാംസ്​കാരിക വേദിയുമായി ബന്ധ​മില്ല ^​െഎ.എൻ.എൽ

text_fields
bookmark_border
സേട്ട് സാഹിബ് സാംസ്കാരിക വേദിയുമായി ബന്ധമില്ല -െഎ.എൻ.എൽ തൃശൂർ: അച്ചടക്ക ലംഘനത്തിനും പാർട്ടി വിരുദ്ധ നിലപാടുകൾ കൈക്കൊണ്ടതിനും വിവിധ കാലങ്ങളിൽ പുറത്താക്കിയ ഏതാനും േപർ ചേർന്ന് രൂപവത്കരിച്ച സേട്ട് സാഹിബ് സാംസ്കാരിക വേദിയുമായി െഎ.എൻ.എലിന് ഒരു ബന്ധവുമില്ലെന്ന് പാർട്ടി ജില്ല സെക്രേട്ടറിയറ്റ് വാർത്തകുറിപ്പിൽ പറഞ്ഞു. വിവിധ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുന്ന കുറച്ചുപേർ ചേർന്ന് ഉണ്ടാക്കിയ വേദി ചിലരുടെ വ്യക്തിതാൽപര്യങ്ങൾക്ക് അനുസരിച്ച് നാളെ സംഘ്പരിവാറിനൊപ്പം കൂടിയാലും അത്ഭുതപ്പെടാനില്ലെന്നും അതിന് മുന്നോടിയായുള്ള പ്രതികരണമാണ് മുസ്ലിംലീഗ് നേതാവ് മായിൻ ഹാജി നടത്തിയതെന്നും സെക്രേട്ടറിയറ്റ് ആരോപിച്ചു. െഎ.എൻ.എൽ ജില്ല പ്രസിഡൻറ് മുഹമ്മദ് ചാമക്കാല അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബഫീക്ക് ബക്കർ, െജയിംസ് കാഞ്ഞിരത്തിങ്കൽ, മുഹമ്മദ്കുട്ടി കേച്ചേരി, ലത്തീഫ് കാട്ടൂർ, പി.എം. നൗഷാദ്, എം.എം. താജുദ്ദീൻ, റാഫി പണിക്കശ്ശേരി, ഹാരിസ് കയ്പമംഗലം, സൈഫുദ്ദീൻ, ഷഫീക്ക് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story