Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട് ഗവ. ആയുർവേദ...

അഴീക്കോട് ഗവ. ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ യൂനിറ്റ്

text_fields
bookmark_border
അഴീക്കോട്: മാതൃക ആയുർവേദ ആശുപത്രിയായി ഉയർത്തുന്നതി​െൻറ ഭാഗമായി അഴീക്കോട് ഗവ. ആയുർവേദ ആശുപത്രിയിൽ ഭാരതീയ ചികിത്സ വകുപ്പ് അനുവദിച്ച പഞ്ചകർമ യൂനിറ്റ് ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇനി മുതൽ സ്ത്രീ, പുരുഷ തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാകും. മാതൃക ആശുപത്രിയാക്കുന്നതി​െൻറ ഭാഗമായി ഹാർബർ എൻജിനീയറിങ് വകുപ്പ് അനുവദിച്ച 84 ലക്ഷത്തി​െൻറ നവീകരണം ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, ഭാരതീയ ചികിത്സ വകുപ്പ് ഡി.എം.ഒ ഡോ. ഷീല ബി. കാറളം എന്നിവർ മുഖ്യാതിഥികളായിരുന്നു. വാർഡംഗങ്ങളായ അംബിക ശിവപ്രിയൻ, ജ്യോതി സുനിൽ, മെഡിക്കൽ ഓഫിസർ ഡോ. കെ.വി. വിജയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story