Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബീനയുടെ കൃഷിയിടത്തിൽ...

ബീനയുടെ കൃഷിയിടത്തിൽ പൂക്കളും പച്ചക്കറികളും ഇഷ്്ടംപോലെ

text_fields
bookmark_border
കയ്പമംഗലം: ജൈവ കാര്‍ഷിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വീട്ടമ്മയുടെ കൃഷിയിടത്തിൽ പൂക്കളും പച്ചക്കറികളും ഇഷ്്ടംപോലെ. വിഷരഹിതമായ പച്ചക്കറികൾ വേണമെങ്കിൽ ഇവിടെയെത്താം. മതിലകം പുതിയകാവ് സ്വദേശി പുന്നക്കുഴി ബീന സഹദേവ‍​െൻറ കൃഷിയിടത്തിൽ ഇത്തവണ ചെണ്ടുമല്ലിയും വെണ്ടയുമാണ് പ്രധാന കൃഷി. രണ്ടരയേക്കറിലാണ് കൃഷിയിറക്കിയത്. വ്യക്തികള്‍ക്ക് നേരിട്ട് പൂക്കളും പച്ചക്കറികളും വിൽപ്പന നടത്തുന്ന ഇവർ മതിലകത്തെ മാർക്കറ്റിലും നൽകുന്നുണ്ട്. ഇ.ടി. ടൈസൺ എം.എൽ.എ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു. പാട്ടത്തിനെടുത്ത സ്ഥലത്ത് ആയിരത്തോളം വെണ്ടത്തൈകള്‍ നട്ടിരുന്നു. ഒരു സ​െൻറ് സ്ഥലത്ത് ഇലക്കറികള്‍ അടക്കം 35 ഇനം പച്ചക്കറികള്‍ എന്നതാണ് ബീനയുടെ കൃഷി വിപ്ലവത്തി‍​െൻറ പ്രത്യേകത. ജൈവ പച്ചക്കറികള്‍ ഉപയോഗിച്ച് കാറ്ററിങ് സര്‍വിസ് ആരംഭിച്ച് ആഘോഷങ്ങളും വിരുന്നുകളും വിഷമുക്തമാക്കുക എന്നതാണ് ബീനയുടെ സ്വപ്നം. ആദ്യ പടിയെന്നോണം വിവാഹങ്ങള്‍ക്കും മറ്റുമുള്ള പച്ചക്കറി സദ്യകള്‍ ഇവര്‍ ഏറ്റെടുത്തു തുടങ്ങി. നിരവധി അംഗീകാരങ്ങള്‍ കൃഷിയില്‍ ഏര്‍പ്പെട്ട 10 വര്‍ഷത്തിനിടെ ഇവരെ തേടി വന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story