Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണച്ചന്ത

ഓണച്ചന്ത

text_fields
bookmark_border
ആമ്പല്ലൂർ: പുതുക്കാട് സർവിസ് സഹകരണ ബാങ്കി​െൻറ ബസാർ റോഡിൽ ബാങ്ക് പ്രസിഡൻറ് ടി.വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷാജു കാളിയേങ്കര അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പ്രിൻസ് ചെതലൻ, ജെയിംസ് പറപ്പുള്ളി, കെ.ജെ. ജോജു, ഫ്രാൻസിസ് കുറ്റിക്കാടൻ, വി.കെ. വേലുക്കുട്ടി, സെക്രട്ടറി എം.കെ. നാരായണൻ എന്നിവർ സംസാരിച്ചു. ഓണാഘോഷവും പുടവ വിതരണവും ആമ്പല്ലൂർ: പുതുക്കാട് പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലെ തണൽ, തൊഴിലുറപ്പ് സംഘങ്ങളുടെ ഓണാഘോഷവും ഓണപ്പുടവ വിതരണവും ഓണസദ്യയും കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രാജു തളിയപറമ്പിൽ അധ്യക്ഷത വഹിച്ചു. ചെങ്ങാലൂർ പള്ളി അസി. വികാരി ഫാ. സിജൻ ചക്കാലക്കൽ, നടൻ റെയ്ജൻ രാജൻ, ഗായകൻ ശ്രീനാഥ് ശിവശങ്കരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ശിവരാജൻ, വൈസ് പ്രസിഡൻറ് പി.വി. ജെൻസൻ, കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, ജോളി തോമസ്, ഡേവിസ് അക്കര തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story