Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിരോധിത പുകയില ഉൽപന്ന...

നിരോധിത പുകയില ഉൽപന്ന വില്‍പനക്കാരൻ അറസ്​റ്റിൽ

text_fields
bookmark_border
ചാലക്കുടി: നിരോധിത പുകയില ഉൽപന്ന വില്‍പനക്കാരനെ അറസ്റ്റ് ചെയ്തു. ചാലക്കുടി, മാള മേഖലകളിൽ വിൽപന നടത്തിയിരുന്ന മാള കുഴൂർ കാച്ചപ്പിള്ളി ബിബിനെയാണ്(24) എസ്.ഐ ജയേഷ് ബാലൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസവും സമാനമായ കേസിൽ രണ്ടുപേർ പിടിയിലായിരുന്നു. തമിഴ്നാട്ടിൽനിന്ന് എത്തിച്ച് ആവശ്യക്കാർക്ക് അഞ്ചും പത്തും പാക്കറ്റുകൾ വീതം വിറ്റുവരുകയായിരുന്നു. കോയമ്പത്തൂരിൽ ബേക്കറി തൊഴിലാളിയാണ്. അവിടെ നിന്ന് ലഹരിവസ്തുക്കൾ വാങ്ങി ചാലക്കുടി, മാള, അഷ്്്ടമിച്ചിറ പ്രദേശങ്ങളിൽ വിൽപന നടത്തി വരുകയായിരുന്നു. ഒരു പാക്കറ്റ് ഹാൻസിന് 50 രൂപ നിരക്കിലാണ് ഇയാൾ വിറ്റിരുന്നത്. മാർക്കറ്റിലെ തൊഴിലാളികളായിരുന്നു ഉപഭോക്താക്കളിൽ അധികവും. എ.എസ്.ഐ സി.ടി. ക്ലീസൻ, സതീശൻ മടപ്പാട്ടിൽ, ഹോം ഗാർഡ് ബാബു ജോൺ എന്നിവരാണ് പരിശോധനാസംഘത്തി ലുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story