Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെങ്കിടങ്ങിൽ

വെങ്കിടങ്ങിൽ നാട്ടുചന്ത

text_fields
bookmark_border
പാവറട്ടി: നാടൻ പച്ചക്കറികളും നാടൻ പലഹാര വിഭവങ്ങളുമായി വെങ്കിടങ്ങ് പഞ്ചായത്തി​െൻറ നാട്ടുചന്ത മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ അധ്യക്ഷത വഹിച്ചു. ജെന്നി ജോസഫ്, മേരി പ്രിൻസ്, ജിഷ പ്രമോദ്, രത്നവല്ലി സുരേന്ദ്രൻ, കെ.വി. വേലുക്കുട്ടി, ഗ്രേസി ജേക്കബ് എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ എ.കെ. അനിത പദ്ധതി വിശദീകരിച്ചു. കൃഷിഭവൻ, കുടുംബശ്രീ, ഇതര സംരംഭകർ എന്നിവരുമായി സഹകരിച്ചാണ് സ​െൻററിലെ ടാക്സി സ്റ്റാൻഡിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ നാട്ടു ചന്ത ആരംഭിച്ചത്. പ്രത്യേക ഓണ വിഭവങ്ങളും ബക്രീദ് സ്പെഷൽ ബിരിയാണിയും നാട്ടുചന്തയിൽ ലഭ്യമാണ്. വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ സ്വാഗതവും കുടുംബശ്രീ അംഗം ബൂട്ടറി എം. ജയൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story