Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ് കുടുംബസംഗമം

കോൺഗ്രസ് കുടുംബസംഗമം

text_fields
bookmark_border
ചാവക്കാട്: ഇന്ദിര ഗാന്ധി ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ ചാവക്കാട്‌ മണ്ഡലം 139-ാം ബൂത്ത്‌ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബസംഗമം ഡി.സി.സി ജനറല്‍ സെക്രട്ടറി പി. യതീന്ദ്രദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. ബൂത്ത്‌ കമ്മിറ്റി പ്രസിഡൻറ് കെ.ബി. സുധീർ കുമാർ അധ്യക്ഷത വഹിച്ചു. ചാവക്കാട്‌ മണ്ഡലം പ്രസിഡൻറ് കെ.വി. ഷാനവാസ്‌ വിദ്യാഭ്യാസ പ്രതിഭകളെ ആദരിച്ചു. ലൈല മജീദ്‌, ദേവിക നാരായണന്‍, ആർ.വി. അബ്‌ദുൽ ജബ്ബാർ, സുജ സുധീർകുമാർ, എന്‍.എ. അബ്‌ദുൽ സലാം എന്നിവർ സംസാരിച്ചു. സ്വകാര്യ ബസി​െൻറ ഡോർ ഇടിച്ച് വിദ്യാർഥിനിക്ക് പരിക്ക് കുന്നംകുളം: ബസി​െൻറ ഡോർ ഇടിച്ച് വിദ്യാർഥിനിയുടെ നെട്ടല്ലിന് പരിേക്കറ്റു. മുതുവറ മുണ്ടയൂർ വളപ്പിൽ സജ്ജയി​െൻറ മകൾ െഎശ്വര്യക്കാണ് (21) പരിക്കേറ്റത്. വെള്ളറക്കാട് തേജസ്സ് എൻജിനീയറിങ് കോളജിന് മുന്നിൽ ചൊവ്വാഴ്ച വൈകീട്ട് 4.45ഒാടെ ആയിരുന്നു അപകടം. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരിയിൽനിന്ന് കുന്നംകുളത്തേക്ക് വന്ന 'ജോഷിമോൻ' ബസി​െൻറ പിറകിലെ ഡോർ ഇടിച്ചാണ് അപകടം. ബി.ടെക് കോഴ്സി​െൻറ സർട്ടിഫിക്കറ്റ് വാങ്ങാൻ സഹപാഠികളോടൊപ്പം വന്നതായിരുന്നു െഎശ്വര്യ. കോളജ് വിട്ട സമയമായതിനാൽ പല ബസുകളും സ്റ്റോപ്പിൽ നിർത്താതെ പോയി. പിന്നീട് വന്ന 'ജോഷിമോൻ' ബസ് സ്റ്റേപ്പിൽനിന്ന് കുറച്ച് അകലെ നിർത്തി. െഎശ്വര്യയും കൂട്ടുകാരും ഒാടിച്ചെന്ന് കയറാൻ ശ്രമിച്ചേപ്പാൾ ജീവനക്കാർ ബസ് മുന്നോെട്ടടുത്തു. തുടർന്ന് അടക്കാതിരുന്ന പിന്നിലെ വാതിൽ െഎശ്വര്യയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി സമീപത്ത് നിർത്തിയിട്ട കാറിന് മുകളിലേക്ക് തെറിച്ചുവീണു. ഒാടിക്കൂടിയവരും ബസ് കാത്തുനിന്ന വിദ്യാർഥികളും സഹപാഠികളും ചേർന്നാണ് െഎശ്യര്വയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരന് പരാതി നൽകി. കോളജ് സ്റ്റോപ്പിൽ ബസുകൾ നിർത്തുന്നില്ലെന്ന പരാതി നേരേത്ത ഉണ്ടായിരുന്നു. സ്റ്റോപ്പിൽനിന്ന് അകലെ നിർത്തി യാത്രക്കാരെ ഇറക്കി അതിവേഗം പോകുന്നതായും ആക്ഷേപമുണ്ട്. പെൺകുട്ടികൾക്ക് ഇതുമൂലം കുേറ വൈകിയാണ് വീട്ടിലെത്താൻ കഴിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story