Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.വെമ്പല്ലൂർ...

പി.വെമ്പല്ലൂർ എം.ഇ.എസ്​ അസ്​മാബി കോളജ്​ പൊലീസ്​ കാവലിൽ തുറന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: വിദ്യാർഥി ആക്രമണത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പൊലീസ് കാവലിൽ തുറന്നു. കോളജ് ആക്രമണ കേസിൽ പ്രതികളായ 16 വിദ്യാർഥികൾ ഇപ്പോഴും ജയിലിലാണ്. ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച തൃശൂർ സെഷൻസ് കോടതി പരിഗണിക്കും. നേരത്തേ കൊടുങ്ങല്ലൂർ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അധികൃതർ ഹൈകോടതിയെ സമീപിച്ച് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് കോളജിന് മുന്നിൽ പൊലീസ് കാവൽ നിന്നത്. ഹരജിയിൽ കോളജിെല വിദ്യാർഥി സംഘടനാ നേതാക്കൾക്ക് ൈഹകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ 14ന് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉടലെടുത്ത പ്രശ്നങ്ങൾക്കിെടയാണ് കോളജിൽ വ്യാപകമായി വിദ്യാർഥി ആക്രമണമുണ്ടായത്. ഇതിനിടെ കാമ്പസിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കുകയും ചെയ്തു. പൊലീസ് കേസിന് പുറമെ കോളജിൽ കമീഷനും അന്വേഷണം നടത്തിവരുകയാണ്. റിമാൻഡിൽ കഴിയുന്ന വിദ്യാർഥികൾ പുറത്തുവന്നശേഷം അവരുടെ കൂടി വിവരങ്ങൾ ആരാഞ്ഞ ശേഷമായിരിക്കും കമീഷൻ റിപ്പോർട്ട് സമർപ്പിക്കുക. ആശങ്കയുടെ നിഴലിലാണ് േകാളജ് തുറന്നതെങ്കിലും സമാധാന അന്തരീക്ഷത്തിലാണ് പഠനം മുന്നോട്ടുപോയത്. ഒാണം, പെരുന്നാൾ അവധിയുടെ ഭാഗമായി ബുധനാഴ്ച അടക്കുന്ന കോളജ് ഇനി അടുത്ത മാസം 11നാണ് തുറക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story