Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപള്ളിയിലും വീട്ടിലും...

പള്ളിയിലും വീട്ടിലും മോഷണം; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
വാടാനപ്പള്ളി: പള്ളിയിലും വീട്ടിലും മോഷണം നടത്തിയ സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്്റ്റ് ചെയ്തു. എങ്ങണ്ടിയൂർ സ​െൻറ് തോമസ് പള്ളിയിലും തൃത്തല്ലൂരിലെ ആളൊഴിഞ്ഞ വീട്ടിലും മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. എസ്.എൻ പുരം പള്ളിനട മലപ്പള്ളി വീട്ടിൽ ജ്യോതിഷ്, കൊല്ലം സ്വദേശി നജ്മുദ്ദീൻ, പാവറട്ടി സ്വദേശി ഹർഷാദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 17നാണ് സ​െൻറ് തോമസ് പള്ളിയിൽ മോഷണം നടന്നത്. പൂട്ട് തകർത്ത് അകത്തുകയറി കംപ്യൂട്ടർ മോണിറ്ററാണ് കവർന്നത്. സംഘത്തിലുണ്ടായിരുന്ന ചേലക്കര സ്വദേശി ഷഹീറിനെ മറ്റൊരു മോഷണക്കേസിൽ മലപ്പുറം ചങ്ങരംകുളം പൊലീസ് അറസ്്റ്റ് ചെയിതിരുന്നു. ഇയാളിൽനിന്നാണ് മോഷണസംഘത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് വാടാനപ്പള്ളി എസ്.ഐ ശ്രീജിത്ത് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story