Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ. ചിൽഡ്രൻസ് ഹോമിൽ...

ഗവ. ചിൽഡ്രൻസ് ഹോമിൽ ഉൗരറിയാ പയ്യന്മാർ ആറ്; കഴിഞ്ഞ വർഷം വീടുകളിലേക്ക് തിരികെ അയച്ചത് ഇതര സംസ്ഥാനക്കാരായ 20 കുട്ടികളെ

text_fields
bookmark_border
തൃശൂർ: ഗവ. ചിൽഡ്രൻസ് ഹോമിൽ ഊരുംപേരുമറിയാതെ കഴിയുന്നത് ഇതര സംസ്ഥാനക്കാരായ ആറ് കുരുന്നുകൾ. കഴിഞ്ഞ വർഷം ചിൽഡ്രൻസ്ഹോമിൽനിന്ന് സ്വഭവനങ്ങളിലേക്ക് തിരികെ അയച്ചത് ഇതര സംസ്ഥാനക്കാരായ 20 കുട്ടികളെ. ബാലവേലയും ബാലഭിക്ഷാടനവും പെരുകുന്ന സാഹചര്യത്തിൽ നിരവധി കുരുന്നുകളാണ് തെരുവുകളിൽ ഉപേക്ഷിക്കപ്പെടുന്നത്. ചൈൽഡ് ലൈനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ശിപാർശ ചെയ്ത് അയക്കുന്ന ഇതര സംസ്ഥാനക്കാരായ കുരുന്നുകളുടെ സംരക്ഷണം വലിയ െവല്ലുവിളിയാണ്. ഇവരുടെ ഊരും പേരും കണ്ടെത്തി വീടുകളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലെ ചിൽഡ്രൻസ് ഹോമുകളിലേക്കോ തിരികെ അയക്കുന്നത് വലിയ പ്രതിസന്ധിയാണ്. തെരുവിൽനിന്ന് മോചിപ്പിച്ച് കൊണ്ടുവരുന്ന കുരുന്നുകളുടെ ഭാഷ തിരിച്ചറിയുക പോലും പലപ്പോഴും പ്രയാസമാണ്. ദ്വിഭാഷിയെ വെച്ചും മറ്റും ഇത്തരക്കാരിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ വെച്ച് ഏറെ അന്വേഷിച്ചാലാണ് മാതാപിതാക്കളെ കണ്ടെത്താനാവുക. കഴിഞ്ഞ വർഷം ഈ വിധം 20 കുട്ടികളെ അവരവരുടെ സ്വന്തം ഇടങ്ങളിലേക്ക് എത്തിക്കാനായെങ്കിലും ആറ് പേരുടെ കാര്യത്തിൽ ഒരു വിവരവും ലഭ്യമായിട്ടില്ല. ഇവരിൽ രണ്ട് കുട്ടികൾ ബധിരരാണ്. വികലാംഗരും ബുദ്ധിമാന്ദ്യമുള്ളവരും കൂട്ടത്തിലുണ്ട്. ഉപേക്ഷിക്കാനായി മറ്റു സംസ്ഥാനങ്ങളിൽനിന്ന് ട്രെയിനിൽ കയറ്റി അയച്ച കുട്ടികളാണ് ഇവരെന്നും സംശയമുണ്ട്. ഇവരടക്കം 54 കുട്ടികളാണ് ചിൽഡ്രൻസ് ഹോമിലുള്ളത്. 18 വയസെത്തിയാൽ ഇവരെ തലശ്ശേരിയിെല ആഫ്റ്റർ കെയർ ഹോമിലേക്ക് മാറ്റുകയാണ് പതിവ്. ഇത്തരം കുരുന്നുകളുടെ സംരക്ഷണത്തിനായി ദേശീയ വനിത-ശിശുക്ഷേമ മന്ത്രാലയം 'അഡോപ്റ്റ് എ ഹോം' പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും പ്രാബല്യത്തിലാകാൻ വർഷങ്ങളെടുക്കും. കോർപറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക സുരക്ഷാനിധി ഉൾപ്പെടുത്തി ചിൽഡ്രൻസ് ഹോം നവീകരണം, കുട്ടികളുടെ പാർക്ക്, കുട്ടികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ ഉന്നമനത്തിനുള്ള കർമപദ്ധതികൾ, നീന്തൽകുളം, റിക്രിയേഷൻ സ​െൻറർ എന്നിവയാണ് പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. അതിക്രമത്തിനിരയാവുന്ന പെൺകുട്ടികളുടെ സംരക്ഷണത്തിനായി നിർഭയ ഹോം നിർമിച്ചിട്ടുണ്ടെങ്കിലും ഇത് അനാഥമായി കിടക്കുകയാണ്. കുട്ടികളുടെ സംരക്ഷണത്തിനായി സ്വകാര്യ സന്നദ്ധ സംഘടനകളുടെ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story