Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഘോഷം കൊഴുപ്പിക്കാൻ...

ആഘോഷം കൊഴുപ്പിക്കാൻ 'ഓണസമൃദ്ധി' മേളകൾ നാളെ മുതൽ

text_fields
bookmark_border
തൃശൂർ: ഓണവും പെരുന്നാളും ആഘോഷിക്കാൻ യഥേഷ്ടം നാടൻ വിഭവങ്ങളുമായി 'ഓണസമൃദ്ധി' വിപണന മേളകൾക്ക് ബുധനാഴ്ച തുടക്കമാകും. സംസ്ഥാനത്തെ കോർപറേഷൻ, നഗരസഭ, പഞ്ചായത്ത് പ്രദേശങ്ങളിൽ സെപ്റ്റംബർ മൂന്നുവരെ അഞ്ചു ദിവസം 1500 പച്ചക്കറി വിപണികൾ നടത്താനാണ് കൃഷിവകുപ്പ് നിർദേശം നൽകിയിട്ടുള്ളത്. ഹോർട്ടികോർപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം (വി.എഫ്.പി.സി.കെ) എന്നിവയുടെ സഹകരണത്തോടെയാണിത്. ഹരിതചട്ടം പാലിച്ചുള്ള വിപണി ആയതിനാൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചിട്ടുണ്ട്. 'തുണി സഞ്ചി ശീലമാക്കൂ, പ്ലാസ്റ്റിക് ഉപേക്ഷിക്കൂ' എന്ന ബോർഡ് എല്ലാ വിപണന കേന്ദ്രങ്ങളുടെ മുന്നിലും സ്ഥാപിക്കും. ഉൽപന്നങ്ങൾ കൊണ്ടുപോകാൻ തുണിസഞ്ചിയാണ് നൽകുക. തുണിസഞ്ചികൾ ആവശ്യാനുസരണം ലഭ്യമാക്കാനുള്ള ചുമതല ഹോർട്ടികോർപ്പിനാണ്. ജില്ലയിൽ 144 ഓണസമൃദ്ധി സ്റ്റാളുകളാണ് തുറക്കുക. ഹോർട്ടികോർപ്പ് 20, വി.എഫ്.പി.സി.കെ 15, കൃഷിഭവൻ 90, എ ഗ്രേഡ് ക്ലസ്റ്റർ 10, ബി.എൽ.എഫ്.ഒ മൂന്ന്, എക്കോ ഷോപ്പ് ആറ് എന്നിങ്ങനെയാണിത്. നാടൻ പഴം, പച്ചക്കറി ഉൽപന്നങ്ങൾ ന്യായവിലയ്ക്ക് സംഭരിച്ച് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ഉൽപന്നങ്ങൾ മിത നിരക്കിൽ നൽകുകയാണ് ലക്ഷ്യം. സംഭരണ വിലയും വിൽപന വിലയും നിശ്ചയിക്കുന്നത് ജില്ലതല കമ്മിറ്റികളാണ്. പ്രാദേശികമായി വിപണിയിലുണ്ടാക്കുന്ന വ്യത്യാസമനുസരിച്ച് ഉൽപന്നങ്ങളുടെ വിലയിൽ മാറ്റംവരുത്താനുള്ള അധികാരം ജില്ല കമ്മിറ്റിക്കാണ്. ഓരോ ദിവസത്തെയും സംഭരണ, വിൽപന വിലകൾ രാവിലെ ഏഴിനു മുമ്പ് പ്രസിദ്ധപ്പെടുത്തും. നാടൻ ഇനങ്ങൾക്ക് വിപണി വിലയുടെ 30 ശതമാനവും ജി.എ.പി ഉൽപന്നങ്ങൾക്ക് 10 ശതമാനവും വിലക്കിഴിവ് ലഭിക്കും. സ്റ്റാളുകളിൽ നാടൻ പച്ചക്കറികൾ, ജി.എ.പി പച്ചക്കറി ഉൽപന്നങ്ങൾ, വട്ടവട, കാന്തല്ലൂർ പച്ചക്കറികൾ, ഇതര സംസ്ഥാന പച്ചക്കറികൾ എന്നിവക്ക് പുറമെ മറയൂർ ശർക്കര, മറയൂർ വെളുത്തുള്ളി, കേര വെളിച്ചെണ്ണ, തേൻ എന്നിവയും ലഭ്യമാക്കും. വിവിധ ജില്ലകളിൽ അധികമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ആവശ്യാനുസരണം മറ്റു ജില്ലകളിലേക്ക് എത്തിക്കാനും ലഭ്യമല്ലാത്തവ ഇതര സംസ്ഥാനങ്ങളിൽനിന്ന് ശേഖരിക്കാനുമുള്ള നോഡൽ എജൻസി ഹോർട്ടികോർപ്പാണ്. ഓരോ സ്റ്റാളി​െൻറയും പ്രവർത്തനത്തിന് മാർക്കറ്റ് ഇൻറർവേഷൻ പദ്ധതി പ്രകാരം 60,000 രൂപ വീതം ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story