Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്ഥാന നിശബ്്്ദ ചെസിൽ ...

സംസ്ഥാന നിശബ്്്ദ ചെസിൽ തൃശൂരിനു കിരീടം

text_fields
bookmark_border
തൃശൂർ: ജില്ല ബധിര സ്പോർട്സ് കൗൺസിലി​െൻറ രജത ജൂബിലിയോട് അനുബന്ധിച്ചു നടന്ന സംസ്ഥാന നിശബ്ദ ചെസ് ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ തൃശൂർ ജില്ല 36 പോയേൻറാടെ കിരീടം നേടി. 30 പോയേൻറാടെ മലപ്പുറം ജില്ല രണ്ടാം സ്ഥാനം നേടിയപ്പോൾ 27.5 പോയൻറുള്ള കോഴിക്കോടിനാണ് മൂന്നാം സ്ഥാനം. വനിത വിഭാഗത്തിൽ 13.5 പോയേൻറാടെ ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തിൽ 22.5 പോയൻറ് നേടി രണ്ടാം സ്ഥാനവുമാണ് തൃശൂരിനു ലഭിച്ചത്. വനിത വിഭാഗത്തിൽ മലപ്പുറവും തിരുവനന്തപുരവുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. പുരുഷ വിഭാഗത്തിൽ 24.5 പോയൻറ് ലഭിച്ച തിരുവനന്തപുരത്തിനാണ് ഒന്നാം സ്ഥാനം. 22 പോയൻറ് വീതം ലഭിച്ച കോഴിക്കോടും മലപ്പുറവും മൂന്നാം സ്ഥാനം പങ്കിട്ടു. വ്യക്തിഗത വിജയികൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ക്രമത്തിൽ): പുരുഷ വിഭാഗം: ഇ.വി. അബ്്ദുൽ നാസർ (മലപ്പുറം), വി. ചന്ദ്രൻ (കണ്ണൂർ), കെ.പി. ഹുസൈൻകോയ (മലപ്പുറം). വനിത വിഭാഗം: ദേവു ഹരി (തൃശൂർ), യു. ആതിരകൃഷ്ണ (തിരുവനന്തപുരം), എ. ഷമീന (കോഴിക്കോട്). സീനിയർ ആൺകുട്ടികൾ: സുവിൻകുമാർ (എറണാകുളം), പി.എം. അസ്്ലം (തൃശൂർ), ടി. ഷാലു (എറണാകുളം). സീനിയർ പെൺകുട്ടികൾ: എൻ.ആർ. നന്ദന (തൃശൂർ), യു.എസ്. അഭിരാമി കൃഷ്ണ (തിരുവനന്തപുരം), അശ്വതി ഗോപി (തൃശൂർ). വിജയികൾക്കുള്ള കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും കെ.എസ്.സി.ഡി പ്രസിഡൻറ് എസ്. ഷാനവാസ് വിതരണം ചെയ്തു. സംഘാടകസമിതി അധ്യക്ഷൻ എസ്. സന്തോഷ്കുമാർ, സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണൻ, എം.ജെ. റാഫേൽ, ഡേവിസ്, കെ.എസ്. ബിനേഷ്, പി. ശ്രീവത്സൻ, എ.ആർ. ജോയ്, സ്നേഹ എന്നിവർ സംസാരിച്ചു. വിജയികൾ 2018 ഫെബ്രുവരിയിൽ മധ്യപ്രദേശിലെ ജബൽപൂരിൽ നടക്കുന്ന ദേശീയ ബധിര ചെസ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story