Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightന്യായവില വെറ്ററിനറി...

ന്യായവില വെറ്ററിനറി മെഡിക്കൽ ഷോപ് ആരംഭിക്കും ^മന്ത്രി കെ. രാജു

text_fields
bookmark_border
ന്യായവില വെറ്ററിനറി മെഡിക്കൽ ഷോപ് ആരംഭിക്കും -മന്ത്രി കെ. രാജു പട്ടിക്കാട്(തൃശൂർ): സംസ്ഥാനത്ത് ന്യായവില വെറ്ററിനറി മെഡിക്കൽ ഷോപ് ഉടൻ തുടങ്ങുമെന്ന് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ഗോവർധിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗോവർധിനി പദ്ധതി വഴി നടപ്പ് സാമ്പത്തിക വർഷം 18.06 കോടി രൂപ ചെലവഴിച്ച് 14,448 പശുക്കുട്ടികളെ പരിപാലിക്കാനും പാൽ ഉൽപാദനത്തിൽ വർധന നേടുകയാണ് ലക്ഷ്യം. കുടുംബശ്രീ യൂനിറ്റിന് 1000 കോഴിക്കുഞ്ഞുങ്ങളെ നൽകി 45 ദിവസം വളർത്തി മീറ്റ് െപ്രാഡക്റ്റസ് ഓഫ് ഇന്ത്യയും സംസ്ഥാന പൗൾട്രി കോർപറേഷനും വഴി വിപണനം നടത്താനും പദ്ധതിയുണ്ട്. സംസ്ഥാനത്ത് ആവശ്യമുളള ഇറച്ചിക്കോഴിയുടെ 50 ശതമാനം മാത്രമാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. ഇത് 75 ശതമാനത്തിലെത്തിക്കാൻ കുടുംബശ്രീ പ്രവർത്തനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. കാർഷികവൃത്തിയിൽെപടുത്താത്തതിനാൽ ക്ഷീര കർഷകർക്ക് കാർഷിക ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭംമൂലം വളർത്തുമൃഗങ്ങൾ നഷ്ടമായ കർഷകർക്കുളള സഹായധനം സി.എൻ. ജയദേവൻ എം.പി വിതരണം ചെയ്തു. അഡ്വ. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ കർഷകർക്കുള്ള പുരസ്കാരം വിതരണം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഉമാദേവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. അനിത, ജില്ല പഞ്ചായത്തംഗം ലില്ലി ഫ്രാൻസീസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. ചന്ദ്രൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. അബൂബക്കർ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ മിനി ഭാസ്കരൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ചെയർമാൻ കെ.പി. എൽദോസ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം അജി എന്നിവർ സംസാരിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. വി. ഗോപകുമാർ സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. എ.എസ്. വിജയകുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story