Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി ഗവ....

ചാലക്കുടി ഗവ. ഹൈസ്‌കൂളിന് കെട്ടിട സമുച്ചയം നിര്‍മിക്കാന്‍ അഞ്ച് കോടി

text_fields
bookmark_border
ചാലക്കുടി: ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ നവീകരിച്ച് അന്താരാഷ്്ട്ര നിലവാരത്തിൽ ഉയര്‍ത്തുന്നതിന് അഞ്ച് കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സ്‌കൂള്‍ നവീകരണത്തിന് 10 കോടിയാണ് ബജറ്റ്. ഇതിൽ ആദ്യഘട്ടമായി അഞ്ച് കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ആര്‍ക്കിടെക്റ്റ് ശങ്കര്‍ രൂപകല്‍പന ചെയ്ത പ്ലാനും വിശദ റിപ്പോര്‍ട്ടും സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിരുന്നതായി ബി.ഡി. ദേവസി എം.എല്‍.എ പറഞ്ഞു. 140 വര്‍ഷത്തോളം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം സുരക്ഷാ കാരണങ്ങളാല്‍ പൊളിച്ചുമാറ്റി പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. ആറ് ഏക്കറോളം വരുന്ന സ്‌കൂള്‍ വളപ്പില്‍ കളിസ്ഥലത്തിന് സ്ഥലം കിട്ടുന്ന വിധത്തിലാണ് കെട്ടിടനിര്‍മാണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി, വി.എച്ച്.എസ്.ഇ, എല്‍.പി, ടി.എഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്ക് പുതിയ സമുച്ചയം നിര്‍മിക്കുന്നതോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കും. എം.എല്‍.എ ഫണ്ടില്‍നിന്ന് ഒരു കോടി മുടക്കി നാല് വലിയ ക്ലാസ് മുറികളുടെ നിര്‍മാണം നടന്നുവരുന്നുണ്ട്. ബാക്കിവരുന്ന തുക എം.പി ഫണ്ട്, നഗരസഭ ഫണ്ട് തുടങ്ങിയ മാർഗങ്ങളിലൂടെ കണ്ടെത്തും.
Show Full Article
TAGS:LOCAL NEWS 
Next Story