Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിണറായി സർക്കാർ...

പിണറായി സർക്കാർ കേരളത്തെ മദ്യപ്രളയത്തിലാക്കാൻ ശ്രമിക്കുന്നു -^സുധീരൻ

text_fields
bookmark_border
പിണറായി സർക്കാർ കേരളത്തെ മദ്യപ്രളയത്തിലാക്കാൻ ശ്രമിക്കുന്നു --സുധീരൻ തൃപ്രയാർ: പിണറായി സർക്കാർ കേരളത്തെ മദ്യപ്രളയത്തിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വി.എം. സുധീരൻ. എടമുട്ടം ബിവറേജ് വിരുദ്ധ സമിതി നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയതായിരുന്നു അദ്ദേഹം. മദ്യവിഷയത്തിൽ സുപ്രീംകോടതിയുടെ പുതിയ വിധി ജനവിരുദ്ധമാണെന്ന് സംശയമുണ്ട്. വിധിയിൽ വെള്ളം ചേർക്കുന്നതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കും. മദ്യനയം പ്രഖ്യാപിക്കുംമുമ്പ് ഹിതപരിശോധന നടത്താൻ സർക്കാർ തയാറുണ്ടോ എന്ന് സുധീരൻ ചോദിച്ചു. ടൂറിസം വരുമാനത്തിൽ വർധനയുണ്ടായ സമയമാണ് ബാറുകൾ അടച്ചുപൂട്ടിയ ദിവസങ്ങളിൽ. എന്നാൽ, കള്ളക്കണക്കുകൾ അവതരിപ്പിച്ചാണ് സർക്കാർ ഇതിനെ മറച്ചത്. കേരളത്തി​െൻറ കാഴ്ചയും പൈതൃകവും ആസ്വദിക്കാനാണ് ടൂറിസ്റ്റുകൾ വരുന്നത്. അവരെ ആകർഷിക്കാനായി കേരളത്തി​െൻറ മാലിന്യ പ്രശ്നം പരിഹരിക്കുക, തെരുവുനായ്ശല്യം ഒഴിവാക്കുക, റോഡുകൾ ഗതാഗത യോഗ്യമാക്കുക, ക്രമസമാധാനം പുനഃസ്ഥാപിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുക എന്നിവ ചെയ്താൽ മതി. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന ഭരണത്തിന് ഏറെക്കാലം നിലനിൽക്കാനാവില്ലെന്നും സുധീരൻ പറഞ്ഞു. സമരസമിതി ചെയർമാൻ പി.എം. ശരത്കുമാർ, ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, വൈസ് പ്രസിഡൻറ് ടി.യു. ഉദയൻ, ജന. സെക്രട്ടറി അനിൽ പുളിക്കൽ, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിനു, കെ.ജെ. യദുകൃഷ്ണ, കെ. ദിലീപ്കുമാർ, കെ.വി. മോഹനൻ മാസ്റ്റർ, അഭിലാഷ് തേവർകാട്ടിൽ, കമല മാരാത്ത്, കെ.എസ്. സ്വാലിഹ്, എം.ടി. നിതീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story