Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാസ്താം പാട്ട്

ശാസ്താം പാട്ട് മഹോത്സവം

text_fields
bookmark_border
അന്തിക്കാട്: ശ്രീ അയ്യപ്പസേവാസമിതി സംഘടിപ്പിച്ച അഖിലകേരള ശാസ്താംപാട്ട് മഹോത്സവത്തിൽ മച്ചാട്, ഗുരുസ്മരണ ഉടുക്ക് വാദ്യകലാ സംഘം ഒന്നാംസ്ഥാനം നേടി. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. കിഷോർ കുമാർ സമാദരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെമ്പൂത്ര ജയകുമാർ ടീമിന് രണ്ടാം സ്ഥാനവും മച്ചാട് തങ്കരാജ് ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. മകരജ്യോതി സുവർണ മുദ്ര പുരസ്കാരം ചിറമേനങ്ങാട് വാസുണ്ണി സ്വാമി ഏറ്റുവാങ്ങി. പ്രഭാകരനാശാൻ, വേണു മണ്ണുത്തി, ബാബു പൈങ്കുളം എന്നിവർ ശരണ കീർത്തി പുരസ്കാരങ്ങൾക്ക് അർഹരായി. സമിതി പ്രസിഡൻറ് ഇ. രമേശൻ അധ്യക്ഷത വഹിച്ചു. ജോസ് വള്ളൂർ, എ.വി. ശ്രീവത്സൻ, ഗോകുൽ കരിപ്പിള്ളി, അന്തിക്കാട് പദ്മനാഭൻ, എ.എസ്. രാജൻ, വേണു വെള്ളാനിക്കര, മച്ചാട് സുബ്രഹ്മണ്യൻ, ചിറമേനങ്ങാട് വാസുണ്ണി സ്വാമി, പ്രഭാകരനാശാൻ, പഴുവിൽ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story