Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഹാത്മ അയ്യൻകാളി...

മഹാത്മ അയ്യൻകാളി ജന്മദിനാഘോഷം

text_fields
bookmark_border
കൊടുങ്ങല്ലൂർ: മഹാത്മ അയ്യൻകാളിയുടെ ജന്മദിനാഘോഷം മേഖലയിൽ വിപുല പരിപാടികളോടെ സംഘടിപ്പിച്ചു. 'ആചരണങ്ങളിൽനിന്ന് ആഘോഷങ്ങളിലേക്ക്' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടി വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ഇ.സി. അശോകൻ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ ജന്മദിന സന്ദേശം നൽകി. മഹാത്മ അയ്യൻകാളി ജന്മദിനാഘോഷ കമ്മിറ്റി, സി. ബെയ്സ് കൊടുങ്ങല്ലൂർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സൗഹൃദ നഗറിൽ എട്ട് വിളക്ക് തെളിയിച്ചതോടെ ആഘോഷങ്ങൾ തുടങ്ങി. തുടർന്ന് െഎക്യ സന്ദേശ പ്രതിജ്ഞയെടുത്തു. വൈകീട്ട് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര സമ്മേളന നഗരിയിൽ സമാപിച്ചു. കാലടി സംസ്കൃത സർവകലാശാല വേദാന്ത വിഭാഗം ഗവേഷകൻ അമൽ സി. രാജൻ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ പി.ജി. സുഗുണപ്രസാദ്, ചെയർമാൻ റാഫി മൂന്നുപീടിക എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story