Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവന്യമൃഗശല്യം:...

വന്യമൃഗശല്യം: കിടങ്ങുകളും സൗരോർജ വേലികളും നിര്‍മിക്കും; മന്ത്രി

text_fields
bookmark_border
അതിരപ്പിള്ളി: വന്യമൃഗശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ കിടങ്ങുകളും അവ കുഴിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സോളര്‍ ഫെന്‍സിങ്ങും സ്ഥാപിക്കുവാന്‍ വനം വകുപ്പ് നടപടി തുടങ്ങിയതായി മന്ത്രി കെ. രാജു പറഞ്ഞു. 1.25 കോടി ചെലവില്‍ നിര്‍മിച്ച അതിരപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ്, മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിടങ്ങുകള്‍ കുഴിക്കാന്‍ നടപടി സ്വീകരിക്കും. മൂന്ന് മാസത്തിനുള്ളില്‍ ട്രെയിനിങ് പൂര്‍ത്തിയാക്കി എത്തുന്ന 300 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ നിയമനത്തോടെ ജീവനക്കാരുടെ കുറവിന് പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. വനമേഖലയില്‍ നിലവിലുള്ളതും ഉപയോഗത്തിലുള്ളതുമായ റോഡുകളുടെ അറ്റകുറ്റപണികള്‍ക്കുള്ള അനുമതി വനം വകുപ്പ് നിയമവിധേയമായി ലഭ്യമാക്കും. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടികൾ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ചുമതലപ്പടുത്തി. വാഴച്ചാല്‍ ഡിവിഷനിലെ വെബ്‌സൈറ്റി​െൻറ ഉദ്ഘാടനവും പ്ലാസ്റ്റിക് നിര്‍മാർജനത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുതകുന്ന ഹ്രസ്വചിത്രത്തി​െൻറ യൂ ടൂബ് റിലീസ് എന്നിവയും മന്ത്രി നിര്‍വഹിച്ചു. അയ്യംപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിതു അനു അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍, പഞ്ചായത്തംഗം അഞ്ജു സുധീര്‍, സി.കെ. ബിജു, കെ.വി. ജോസ്, പി.ആര്‍. ഷാജി, വാഴച്ചാല്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എന്‍. രാജേഷ് എന്നിവർ സംസാരിച്ചു. മലബാർ ബ്രൂവറീസ് ഓണം ബോണസിൽ തീരുമാനം മേലൂർ: ജില്ലയിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളിൽ ഒന്നായ പൂലാനി മലബാർ ബ്രൂവറിസിൽ ഓണം ബോണസ് സംബന്ധിച്ച വിഷയം ഒത്തുതീർപ്പായി. 16,800 രൂപ ബോണസ്, 10,000 രൂപ ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ 26,800 രൂപയാണ് ബോണസ് ചർച്ചയിൽ തീരുമാനമായത്. ജനറൽ മാനേജർ ഷമിംഹംസ, എ.കെ. ഹരികുമാർ, തൊഴിലാളി യൂനിയനുകൾക്ക് വേണ്ടി ജില്ല പഞ്ചായത്തംഗം കെ.ആർ. സുമേഷ്, വി.കെ. രാജു, സി. പ്രവീൺ, ബെന്നി റപ്പായി, കെ.ഒ. വിത്സൻ എന്നിവർ പങ്കെടുത്തു. ആനുകൂല്യങ്ങൾ ആഗസ്റ്റിലെ ശമ്പളത്തിനൊപ്പം നൽകാനും തിരുമാനമായി.
Show Full Article
TAGS:LOCAL NEWS 
Next Story