Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോഹിനിയാട്ടം ശിൽപശാല...

മോഹിനിയാട്ടം ശിൽപശാല തുടങ്ങി

text_fields
bookmark_border
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ മൂന്നുദിവസം നീളുന്ന മോഹിനിയാട്ടം ശിൽപശാല 'ശതമോഹനം' തുടങ്ങി. കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കലാമണ്ഡലം സത്യഭാമ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് ആമുഖപ്രഭാഷണം നടത്തി. കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ഹൈമാവതി, കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം രാജീവ് എന്നിവർ സംസാരിച്ചു. 'കലാമണ്ഡലം ശൈലിയുടെ വളർച്ചയും തുടർച്ചയും' വിഷയത്തിൽ ഡോ. കലാമണ്ഡലം രചിത രവി പ്രബന്ധം അവതരിപ്പിച്ചു. 'കലാമണ്ഡലം ശൈലിയിലെ നൃത്താംശവും സവിശേഷതയും' വിഷയത്തിൽ കലാമണ്ഡലം അനിത മൂർത്തി സോദാഹരണ പ്രഭാഷണം നടത്തി. കലാമണ്ഡലം അക്ഷര സ്വാഗതവും നൃത്തവിഭാഗം മേധാവി കലാമണ്ഡലം രാജലക്ഷ്മി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story