Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയ്യങ്കാളി നടത്തിയത്...

'അയ്യങ്കാളി നടത്തിയത് മനുഷ്യാവകാശ പോരാട്ടം'

text_fields
bookmark_border
' കൊടുങ്ങല്ലൂർ: അയ്യങ്കാളിയുടെ നേതൃത്വത്തിൽനടന്ന സമരപോരാട്ടങ്ങളെ പഠിക്കാതെയും വിശകലനം ചെയ്യാതെയും ഒരു സമൂഹത്തിനും മുന്നോട്ട് പോകാനാവില്ലെന്ന് കേരള വേട്ടുവ മഹാസഭ സംസ്ഥാന സെക്രട്ടറി ടി.എസ്. ജയചന്ദ്രൻ പറഞ്ഞു. വേട്ടുവ മഹാസഭ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അയ്യങ്കാളി ജന്മദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയചന്ദ്രൻ. ജില്ല പ്രസിഡൻറ് രവി ചെറാട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പട്ടിക ജാതി ഉപേദശക സമിതി അംഗം ബാബു ചിങ്ങാരത്ത് മുഖ്യാതിഥിയായിരുന്നു. പി.ജി. ചക്കപ്പകുട്ടി, ടി.സി. കൃഷ്ണൻ, ടി.വി. ഗോപി, എൻ.എസ്. വേലായുധൻ, കെ.എസ്. വിജയൻ, കെ.ടി. ഉണ്ണികൃഷ്ണൻ, പി.വി. കുട്ടൻ, ജില്ല സെക്രട്ടറി വിശ്വനാഥൻ തച്ചുപുറത്ത്, ടി.വി. വിജയൻ എന്നിവർ സംസാരിച്ചു. ഓണം-ബക്രീദ് വിപണി തുടങ്ങി കൊടുങ്ങല്ലൂർ: ഓണം-ബക്രീദ് സഹകരണ ന്യായവില വിപണിയുടെ താലൂക്ക് തല ഉദ്ഘാടനം ശ്രീനാരായണപുരം പൂവ്വത്തും കടവ് ഫാമേഴ്‌സ് സർവിസ് സഹകരണ ബാങ്കിൽ ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ടി.കെ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ നന്ദകുമാർ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡൻറ് മല്ലിക, എം.എസ്. മോഹനൻ, കെ. രഘുനാഥ്, ബാങ്ക് ഡയറക്ടർ പി.എസ്. ഹർഷൻ, മാനേജിങ് ഡയറക്ടർ ഇൻ ചാർജ് വി.ആർ. ഷീബ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story