Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർക്കാർ വിലക്കി:...

സർക്കാർ വിലക്കി: ഓണാഘോഷത്തിൽ ആനയുമായി വടംവലി വേണ്ട; കൊച്ചിൻ ദേവസ്വം ബോർഡിന് നിർദേശമെത്തി

text_fields
bookmark_border
തൃശൂർ: ഓണാഘോഷത്തി​െൻറ ഭാഗമായി ആനയുമായി വടംവലി മത്സരം ഒരുക്കാനുള്ള നീക്കത്തിൽനിന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പിന്മാറി. മൂന്നാം ഒാണനാളിൽ തേക്കിൻകാട് മൈതാനിയിലാണ് കൊച്ചിൻ ദേവസ്വം ബോർഡി​െൻറ ഓണാഘോഷം. ഇതിൽ പ്രധാന ഇനമായി നിശ്ചയിച്ചത് ആനയും പൊതുജനങ്ങളും തമ്മിലെ വടംവലി മത്സരമായിരുന്നു. ഇക്കഴിഞ്ഞ ഒന്നിന് ചേർന്ന ബോർഡ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ആനയുമായുള്ള വടംവലി മത്സരത്തിന് നിയമപ്രശ്നങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചിരുന്നു. എന്നാൽ, ബോർഡിെല പ്രമുഖ ഘടകകക്ഷിയംഗത്തി​െൻറ നിർബന്ധത്തെ തുടർന്ന് തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. അനുമതി തേടി സർക്കാറിന് കത്തയക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയിലാണ് അത്തരമൊരു മത്സരത്തിന് അനുവാദമില്ലെന്ന് സർക്കാറിനുവേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കിയത്. മത്സരത്തിനെതിരെ ആനപ്രേമി സംഘടന നേരത്തെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നു. കാലങ്ങളായി നടന്നുവരുന്ന ഉത്സവങ്ങൾക്കും പരിപാടികൾക്കുമല്ലാതെ ആനയെ ഉപയോഗിക്കാൻ പാടില്ലെന്നാണ് വന്യജീവി നിയമം. മത്സരങ്ങൾക്കും ആനയെ ഉപയോഗിക്കാൻ അനുവാദമില്ല. വ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ളവയുടെ ഉദ്ഘാടനം പോലുള്ള പരിപാടികൾക്കും ആനയെ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്നതടക്കമുള്ള വന്യജീവി നിയമം വ്യക്തമാക്കിയാണ് ബോർഡി​െൻറ അപേക്ഷ സർക്കാർ തള്ളിയത്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത് കഴിഞ്ഞ ദിവസം ബോർഡിന് ലഭിച്ചു. ടൂറിസം മേളയോടനുബന്ധിച്ച് 1981ൽ തൃശൂരിൽ നടന്ന ഗജമേളയിൽ ആനയുമായി വടംവലി മത്സരം സംഘടിപ്പിച്ചിരുന്നു. അന്ന് വടംപൊട്ടി നിരവധിയാളുകൾക്ക് പരിക്കേറ്റു. 2014ൽ കോട്ടയത്ത് ഓണാഘോഷത്തി​െൻറ ഭാഗമായി ആനയുമായി വടംവലി മത്സരം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം കോഴിക്കോട്ട് ഇതിന് ശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടയുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story