Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപ്പേരി വാങ്ങാന്‍...

ഉപ്പേരി വാങ്ങാന്‍ കാട്ടൂരില്‍ പോകാം, വില 280 മാത്രം!

text_fields
bookmark_border
കാട്ടൂര്‍: ഉപ്പേരി വാങ്ങാന്‍ ഇക്കുറിയും തീരദേശത്തുകാര്‍ക്ക് ആശ്രയം കാട്ടൂര്‍ തന്നെ. സര്‍വിസ് സഹകരണ ബാങ്കിന് കീഴില്‍ ആരംഭിച്ച ഓണച്ചന്തയിൽ വിലക്കുറവാണ്. സമീപ പ്രദേശങ്ങളിലെ വിലയേക്കാള്‍ 70 രൂപയുടെ വ്യത്യാസം കാട്ടൂരിലുണ്ട്. മിക്കയിടത്തും 350 രൂപ മുതല്‍ കിലോക്ക് ഈടാക്കുമ്പോള്‍ കാട്ടൂര്‍ ബാങ്കി‍​െൻറ ഓണച്ചന്തയില്‍ ഉപ്പേരിക്ക് 280 രൂപയേ ഉള്ളൂ. കഴിഞ്ഞതവണ പൊതുവിപണിയേക്കാള്‍ നൂറിലധികം രൂപ കുറവില്‍ ഉപ്പേരി വിൽപന നടത്തിയിരുന്നു. ബാങ്കിന് സ്വന്തമായുള്ള തോട്ടത്തില്‍ വിളവെടുത്തതും കര്‍ഷകരില്‍നിന്ന് വാങ്ങുന്നതുമായ ജൈവ നേന്ത്രക്കായയാണ് ഉപ്പേരിക്കായി ഉപയോഗിച്ചത്. ഉപ്പേരി, ശര്‍ക്കര ഉപ്പേരി, നാലുവെട്ട്, പഴം ചിപ്സ് തുടങ്ങിയവയൊക്കെയും 280 രൂപക്ക് ലഭിക്കും. പൊതു മാര്‍ക്കറ്റിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വില കുറച്ചു നല്‍കുന്നതെന്നും ലാഭം ലക്ഷ്യമില്ലെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. വഴി നിർമിക്കാന്‍ ഫണ്ട് അനുവദിക്കുമെന്ന് എം.എല്‍.എ കയ്പമംഗലം: കാക്കാത്തിരുത്തി പാലത്തിനു സമീപം വഴിയില്ലാതെ വിഷമിക്കുന്ന നാലു കുടുംബങ്ങള്‍ക്ക് വഴി നിർമിക്കാന്‍ ഫണ്ട് അനുവദിക്കുമെന്ന് ഇരിങ്ങാലക്കുട എം.എല്‍.എ പ്രഫ. കെ.യു. അരുണന്‍. എട്ടടി വീതിയുള്ള വഴി ഉണ്ടെങ്കിലേ ചെറിയ വാഹനങ്ങളെങ്കിലും കുടുംബങ്ങള്‍ക്ക് വീട്ടിലെത്തിക്കാന്‍ കഴിയൂ. പഞ്ചായത്ത് വഴിക്കുള്ള സ്ഥലം കണ്ടെത്തി നല്‍കുന്നതോടെ വഴി നിർമിക്കാനുള്ള ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു. പാലത്തില്‍ നിന്നും 50 അടി മാത്രം അകലത്തില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ഒരു കിലോമീറ്ററിലധികം ചുറ്റി വളഞ്ഞുസഞ്ചരിക്കേണ്ടി വരുന്നത് സംബന്ധിച്ച് മാധ്യമം വാർത്ത നൽകിയിരുന്നു. അതേസമയം, വഴി ആവശ്യപ്പെട്ട് ഇതുവരെ ആരും പഞ്ചായത്തിനെ സമീപിച്ചിട്ടില്ലെന്നും വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ സംഗതി അന്വേഷിക്കുകയും പാലത്തോട് ചേര്‍ന്ന പുറമ്പോക്ക് ഭൂമി ഏറ്റെടുത്തു നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പടിയൂര്‍ പഞ്ചായത്ത്‌ പ്രസിഡൻറ് കെ.സി. ബിജു മാധ്യമത്തോട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story