Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരപ്പിള്ളിയിൽ...

അതിരപ്പിള്ളിയിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി പറഞ്ഞത് ^മന്ത്രി കെ. രാജു

text_fields
bookmark_border
അതിരപ്പിള്ളിയിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി പറഞ്ഞത് -മന്ത്രി കെ. രാജു തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭ‍യിൽ പറഞ്ഞതാണ് സർക്കാർ നിലപാടെന്ന് മന്ത്രി കെ. രാജു. തേൻറത് പാർട്ടി നിലപാടാണെന്നും തൃശൂരിൽ സി.പി.ഐ ജില്ല ആസ്ഥാനത്ത് രാജു പ്രതികരിച്ചു. വിവിധ മേഖലകളിൽ നിന്നും വ്യത്യസ്ത തലത്തിലുള്ള അഭിപ്രായങ്ങളുയർന്ന സാഹചര്യത്തിൽ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരുമായും കൂടിയാലോചന നടത്തണം. സമവായമുണ്ടാക്കിയ ശേഷമേ പദ്ധതി നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതാർഹമാണ്. കെ.എസ്.ഇ.ബി നിർമാണ പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ടെന്നറിയിച്ചതിനെ കുറിച്ച് അറിയില്ല. വനംവകുപ്പ് ഭൂമിയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി പ്രവൃത്തികളൊന്നും ചെയ്യുന്നില്ല. പദ്ധതിയിൽ അനാവശ്യമായ ചർച്ചകളുണ്ടാക്കേണ്ടതില്ലെന്നും വിവാദങ്ങളിൽ താൻ പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story