Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയ്യങ്കാളിയുടെ സ്മരണ...

അയ്യങ്കാളിയുടെ സ്മരണ പുതുക്കി

text_fields
bookmark_border
തൃശൂർ: അയ്യങ്കാളി സ്മരണ പുതുക്കി നാടെങ്ങും അനുസ്മരണം. വിവിധ ദലിത് സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു അനുസ്മരണം. അനാചാരങ്ങളുടെയും കപടവിശ്വാസത്തി​െൻറയും പ്രചാരകരായ ആള്‍ദൈവങ്ങള്‍ക്ക് ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും ഒത്താശ ചെയ്യരുതെന്ന് മന്ത്രി കെ. രാജു പറഞ്ഞു. സി.പി.ഐ ജില്ല ആസ്ഥാനത്ത് ബി.കെ.എം.യു സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബി.കെ.എം.യു ജില്ല പ്രസിഡൻറ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡൻറ് എ.കെ. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ശ്രീവിദ്യ എസ്. മാരാർ, മുകുന്ദന്‍, എം.ആർ. സോമനാരായണന്‍, ടി.എം. ബാബു, െക.പി. അവറുസുകുട്ടി, എസ്.എസ്. ജയന്‍, പി.എസ്. ബാബു എന്നിവര്‍ സംസാരിച്ചു. ജില്ല കോൺഗ്രസ് ആസ്ഥാനത്ത് മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ദലിത് വിരുദ്ധതയുടെ കാര്യത്തിൽ ഒേര മുഖമാണെന്ന് അദ്ദേഹം പറഞ്ഞു. ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എൻ.കെ. സുധീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. തേറമ്പിൽ രാമകൃഷ്ണൻ, എം.പി. ഭാസ്കരൻ നായർ, ടി.വി. ചന്ദ്രമോഹൻ, കെ. രാധാകൃഷ്ണൻ, സി.എൻ. ഗോവിന്ദൻകുട്ടി, ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, സി.സി. ശ്രീകുമാർ, കെ.വി. ദാസൻ, എം.എ. രാമകൃഷ്ണൻ, സുനിൽ അന്തിക്കാട്, ദലിത് കോൺഗ്രസ് വൈസ് പ്രസിഡൻറുമാരായ വി.കെ. അശോകൻ, സന്തോഷ് തറയിൽ, വാസു കോട്ടയിൽ, ജില്ല സെക്രട്ടറിമാരായ അമ്മിണി ചെന്നായ്പാറ, താര മണികണ്ഠൻ, പി.കെ. മാണിക്കുട്ടി, കുമാർ പാത്രമംഗലം, അശോകൻ ഐന്നാടൻ, ശ്രീധരൻ കണ്ണാപുരം, സതീഷ് അപ്പുക്കുട്ടൻ, തങ്കം ദാമോദരൻ എന്നിവർ സംസാരിച്ചു. കേരള പട്ടികജാതി-വർഗ സമാജത്തി​െൻറ അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ജി. വേലായുധൻ അധ്യക്ഷത വഹിച്ചു. കരിയന്നൂർ തവരാജ്, ഇന്ദിര ഉത്തമൻ, ഫ്രാൻസിസ് പുലിക്കോട്ടിൽ, കെ.വി. കുമാരൻ, ജയന്തി നാരായണൻ, ജോയ്സി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story