Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വകാര്യ ബസ്​...

സ്വകാര്യ ബസ്​ തൊഴിലാളി ബോണസ്​ തർക്കം ഒത്തുതീർത്തു

text_fields
bookmark_border
തൃശൂർ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം ഒത്തുതീർപ്പാക്കി. ജില്ല ലേബർ ഒാഫിസർ സി.ആർ. രജീഷി​െൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് നടപടി. ഇതനുസരിച്ച് തൊഴിലാളികൾക്ക് 14 ശതമാനം ബോണസ് ആഗസ്റ്റ് 30നകം െകാടുത്തുതീർക്കും. ക്ഷാമബത്ത, ഫെയർ വേജസ് തുടങ്ങിയ കാര്യങ്ങൾ ഒരുമാസത്തിനകം ചർച്ച ചെയ്ത് പരിഹരിക്കാനും തീരുമാനിച്ചു. ബസുടമാ സംഘടനകൾക്കുവേണ്ടി എം.എസ്. പ്രേംകുമാർ, ആേൻറാ ഫ്രാൻസിസ്, വിപിൻ ആലപ്പാട്, ടി.എ. ഹരിദാസ് എന്നിവരും തൊഴിലാളി സംഘടനകൾക്കുവേണ്ടി തൃശൂർ ഡിസ്ട്രിക്റ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് എം.എം. വർഗീസ്, ജനറൽ സെക്രട്ടറി കെ.വി. ഹരിദാസ്, കെ.പി. സണ്ണി, ബി.എം.എസ് ജില്ല സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണൻ, ജയൻ കോലാരി എന്നിവരും കരാറിൽ ഒപ്പുവെച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story