Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightേജാലി ഭാരമെന്ന്​...

േജാലി ഭാരമെന്ന്​ പരാതി: കുഴഞ്ഞുവീണ അംഗൻവാടി അധ്യാപിക ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: അർധ രാത്രി വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനിടെ കുഴഞ്ഞുവീണ അംഗൻവാടി അധ്യാപിക മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. ഒളരിക്കര ശിവരാമപുരം കോളനിയിലെ അംഗന്‍വാടി വർക്കറും കോളനിയിലെ താമസക്കാരിയുമായ മിനിയാണ് വ​െൻറിലേറ്ററിൽ ചികിത്സയിലുള്ളത്. അധികൃതർക്ക് അടിയന്തരമായി സമർപ്പിക്കേണ്ട രേഖകള്‍ രാത്രി 12ന് വീട്ടിലിരുന്ന് തയാറാക്കുന്നതിനിടെ രക്തസമ്മർദം കൂടി തളര്‍ന്ന് വീഴുകയായിരുന്നു. അമിത ജോലിഭാരമാണ് കാരണമെന്ന് സഹപ്രവര്‍ത്തകരും ബന്ധുക്കളും ആരോപിച്ചു. മുൻ കാലങ്ങളിൽ അംഗന്‍വാടിയില്‍ കുട്ടികളെ പഠിപ്പിക്കുക മാത്രമായിരുന്നു ഇവരുടെ ജോലി. എന്നാൽ, ഇപ്പോള്‍ നാട്ടിലെ മുഴുവന്‍ കാര്യങ്ങളുടെയും വിവരങ്ങൾ ശേഖരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനുവേണ്ടി മുഴുവന്‍ സമയവും ഇരുപത്തഞ്ചോളം രജിസ്ട്രറുകള്‍ ഇവര്‍ സൂക്ഷിക്കണം. നാട്ടിലെ ജനനവും മരണവും മുതൽ രോഗികള്‍, മൂലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, ചികിത്സ സഹായം, വോട്ടർപട്ടിക, കൗമരക്കാര്‍ക്കുള്ള ബോധവത്കരണ ക്ലാസുകള്‍, നോട്ടിസ് വിതരണം, മരുന്ന് വിതരണം തുടങ്ങി നിരവധി കാര്യങ്ങളാണ് അംഗന്‍വാടി അധ്യാപികമാരുടെ ചുമതല. ഇത്തരം ജോലികള്‍ ചെയ്തിെല്ലങ്കില്‍ ശമ്പളം തടഞ്ഞുവെക്കുന്നതായും ഇവർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story