Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുത്തൂർ സുവോളജിക്കൽ...

പുത്തൂർ സുവോളജിക്കൽ പാർക്ക്​ നിർമാണം ഒക്ടോബറിൽ തുടങ്ങും

text_fields
bookmark_border
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് ആദ്യഘട്ട നിർമാണം ഒക്ടോബറിൽ തുടങ്ങും. നിർമാണ പ്രവൃത്തികൾക്ക് തടസ്സമായ മുളങ്കാടുകൾ നീക്കുന്ന ജോലി ഓണാവധിക്കുശേഷം ആരംഭിക്കുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. കിഫ്ബിയാണ് പദ്ധതിക്ക് തുക െചലവിടുന്നത്. ആദ്യഘട്ടത്തിൽ െചലവിടുന്ന 30 കോടിയിൽ പത്ത് കോടി ഇതിനകം അനുവദിച്ചു. കേരളത്തിലെ ഏറ്റവും വലിയ തുറന്ന മൃഗശാല 336 ഏക്കറിലാണ് യാഥാർഥ്യമാവുക. ആകെ 300 കോടിയാണ് െചലവ്. വാഹനത്തിൽ സഞ്ചരിച്ച് കാട്ടുമൃഗങ്ങളെ കാണാവുന്ന രീതിയിലുള്ള സഫാരി പാർക്കാണ് വിഭാവന ചെയ്യുന്നത്. ഈ മേഖലയിൽ പ്രശസ്തനായ ജോൺ കോയും എറണാകുളത്തെ സ്വകാര്യ സ്ഥാപനവും ചേർന്നാണ് പദ്ധതി റിപ്പോർട്ട് തയാറാക്കിയത്. തൃശൂർ സെൻട്രൽ സർക്കിൾ ഡിവിഷൻ ഫോറസ്റ്റ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ലോകോത്തര നിലവാരത്തിലാണ് സുവോളജിക്കൽ പാർക്കി​െൻറ നിർമാണം നടത്തുക. പക്ഷികൾക്കും മൃഗങ്ങൾക്കും സ്വാഭാവിക ആവാസ വ്യവസ്ഥ ഒരുക്കും. കേരളത്തിൽ ഇല്ലാത്ത വിവിധ മൃഗങ്ങളെ ഇവിടേക്ക് കൊണ്ടുവരാൻ ശ്രമം തുടങ്ങി. പ്രകൃതിദത്ത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ചെന്നൈയിലെ വാഡിയ എൻജിനീയറിങ് എന്ന കമ്പനി നൽകിയ റിപ്പോർട്ടിനും സർക്കാർ അനുമതിയായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story