Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരുണ ഫൗണ്ടേഷൻ

കരുണ ഫൗണ്ടേഷൻ ഒാണാഘോഷം

text_fields
bookmark_border
ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ കരുണ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓണാഘോഷം കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ ഡോ. കെ.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ജുമാമസ്ജിദ് ഇമാം അബ്്ദുൽ ഖാദർ ദാരിമി പെൻഷൻ വിതരണം ചെയ്തു. ഫാ. ഏലിയാസ് കൊള്ളന്നൂർ ഓണപ്പുടവ നൽകി. ചന്ദ്രശേഖരൻ എളവള്ളി ഓണക്കിറ്റുകൾ നൽകി. എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് പി.എസ്. േപ്രമാനന്ദൻ മുഖ്യാതിഥിയായിരുന്നു. രവി ചങ്കത്ത്, വേണു പ്രാരാത്ത്, ഫാരിദ ഹംസ, ഫിറോസ് തൈപറമ്പിൽ, ലത്തീഫ് മമ്മിയൂർ, മണലൂർ ഗോപിനാഥ്, മാത്യൂസ് പാവറട്ടി എന്നിവർ സംസാരിച്ചു. ഭിന്ന ശേഷിയുള്ളവരുടെ വിവാഹത്തിനായി കാരുണ്യമതികളിൽ നിന്ന് പൊന്നും പണവും സ്വീകരിക്കലും നടന്നു. സെപ്റ്റംബർ 17ന് 12 വധൂവരന്മാരുടെ വിവാഹ നിശ്ചയവും ഒക്ടോബർ 22 ന് ഇവരുടെ വിവാഹവും ഗുരുവായൂരിൽ നടക്കും. കൈക്കൊട്ടികളി, വില്ലടിച്ചാൻപാട്ട്, ഒപ്പന, നാടൻപാട്ടുകൾ, കമ്പവലി തുടങ്ങിയ കലാപരിപാടികളും ഓണസദ്യയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story