Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ നഗരത്തിലെ...

ഗുരുവായൂർ നഗരത്തിലെ സുരക്ഷ കാമറകൾ പുനഃക്രമീകരിക്കും

text_fields
bookmark_border
ഗുരുവായൂർ: നഗരത്തിൽ പൊലീസ് സ്ഥാപിച്ച കാമറകൾ പുനഃക്രമീകരിക്കും. ദേവസ്വം ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച 29 കാമറകൾ നിലവിൽ വന്നതോടെയാണ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് 2014ൽ സ്ഥാപിച്ച 18 കാമറകൾ പുനഃക്രമീകരിക്കുന്നത്. പലയിടത്തും രണ്ട് കാമറകൾ ഉള്ള സാഹചര്യം ഇപ്പോഴുണ്ട്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കാമറകളെല്ലാം മാസങ്ങളായി പ്രവർത്തനരഹിതമാണ്. ഇവയുടെ തകരാർ പരിഹരിക്കുന്നതോടെയാണ് കാമറകളുടെ സ്ഥാനമാറ്റവും നടക്കുക. ഇതോടെ കൂടുതൽ സ്ഥലങ്ങളിൽ കാമറക്കണ്ണെത്തും. കാമറകളുടെ തകരാർ നേരേത്ത പൊലീസ് തന്നെയാണ് പരിഹരിച്ചിരുന്നത്. എന്നാൽ, 2015ലെ സർക്കാർ ഉത്തരവനുസരിച്ച് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കാമറകളുടെ തകരാർ പരിഹരിക്കേണ്ടത് തദ്ദേശസ്ഥാപനമാണ്. ഇതനുസരിച്ച് പൊലീസ് നഗരസഭ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എസ്റ്റിമേറ്റ് തയാറാക്കി നൽകിയാൽ ഇക്കാര്യം പരിഗണിക്കാമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. തൃശൂരിലെ സ്വിഫ്റ്റ് സിസ്റ്റംസ് എന്ന സ്ഥാപനമാണ് കാമറകൾ സ്ഥാപിച്ചത്. എസ്റ്റിമേറ്റ് തയാറാക്കാനായി പൊലീസ് ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവരുടെ പ്രതിനിധികൾ തിങ്കളാഴ്ച ഗുരുവായൂരിലെത്തിയിരുന്നു. തകരാർ പരിഹരിക്കുന്നതിനൊപ്പം നിലവിൽ രണ്ട് കാമറകൾ ഉള്ള സ്ഥലത്തുനിന്ന് പഴയ കാമറ മാറ്റി സ്ഥാപിക്കലും നടക്കും. അതീവസുരക്ഷ വേണമെന്ന് കേന്ദ്ര ഇൻറലിജൻറ്സ് ബ്യൂറോയുടെ നിർദേശമുള്ള നഗരം എന്ന നിലയിലാണ് കാമറകൾ വഴിയുള്ള നിരീക്ഷണം ശക്തമാക്കുന്നത്. ഇതി​െൻറ ഭാഗമായാണ് ദേവസ്വം നൽകിയ ഫണ്ട് ഉപയോഗിച്ച് രണ്ട് മാസം മുമ്പ് 29 കാമറകൾ കൂടി സ്ഥാപിച്ചത്. ഇവ നിരീക്ഷിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂമും ജീവനക്കാരും ടെമ്പിൾ സ്റ്റേഷനിലുണ്ട്. ക്ഷേത്രത്തിലും പരിസരത്തും മുഖം തിരിച്ചറിയല്‍ സംവിധാനമുള്ള 10 കാമറകളടക്കം 292 കാമറകള്‍ അഞ്ചുകോടി രൂപ ചെലവില്‍ സ്ഥാപിക്കാനും സർക്കാറിന് പദ്ധതിയുണ്ട്. മുമ്പ് പൊലീസി​െൻറ പിടിയിലായിട്ടുള്ളവരോ പൊലീസ്‌ അന്വേഷിക്കുന്നവരോ ക്ഷേത്രപരിസരത്തെത്തിയാല്‍ തിരിച്ചറിഞ്ഞ് ജാഗ്രതാനിര്‍ദേശം നല്‍കാന്‍ സംവിധാനമുള്ള അത്യാധുനിക സി.സി. ടി.വി കാമറകളാണ് സ്ഥാപിക്കുകയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story