Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅർധദിന സെമിനാർ

അർധദിന സെമിനാർ

text_fields
bookmark_border
ഗുരുവായൂർ: സ​െൻറ് ആൻറണീസ് പള്ളിയിലെ ഫ്രാൻസിസ്കൻ അത്മായ സഭയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏകസ്ഥർക്കും ജീവിത പങ്കാളി നഷ്ടപ്പെട്ടവർക്കുമായി അർധ ദിന സെമിനാർ സംഘടിപ്പിച്ചു. ഫാ. ജോസ് പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ഡോ. സിസ്റ്റർ ഫിലോ ജീസ് ക്ലാസെടുത്തു. ജനറൽ കൺവീനർ പി.ഐ. സൈമൺ അധ്യക്ഷത വഹിച്ചു. ടി.സി. ജോർജ്, ലാൻസൺ വി. ചീരൻ എന്നിവർ സംസാരിച്ചു. ഒാണാഘോഷവും പുസ്തക പ്രകാശനവും ഗുരുവായൂര്‍: ചാവക്കാട് ബി.ആർ.സി ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഓണാഘോഷവും 'വഴിവിളക്ക്' കൈപുസ്തക പ്രകാശനവും ചൊവ്വാഴ്ച രാവിലെ പത്തിന് ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ രാവിലെ പത്തിന് നടക്കും. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിക്കും. ചാവക്കാട് നഗരസഭ അധ്യക്ഷൻ എൻ.കെ. അക്ബർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്ത് എന്നിവർ മുഖ്യാതിഥികളാവും. ഓണക്കോടി വിതരണം, ഓണസദ്യ എന്നിവയുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story