Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഥ പറഞ്ഞ്​, കളി...

കഥ പറഞ്ഞ്​, കളി പറഞ്ഞ്​ മുത്തശ്ശിമാരും ക​ുഞ്ഞുങ്ങളും

text_fields
bookmark_border
ഗുരുവായൂര്‍: 'പണ്ടു പണ്ടൊരു മരത്തില്‍ ഒരു കാക്ക താമസിച്ചിരുന്നു....' നാലുവയസ്സുകാരി സിയ മരിയ കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ മുത്തശ്ശിമാരും മുത്തച്ഛന്മാരും കാതുകൂര്‍പ്പിച്ചു. കാക്കയുടെ പൊങ്ങച്ചത്തി​െൻറ കഥ പറഞ്ഞുതീര്‍ന്നപ്പോള്‍ അവര്‍ കഥാകാരിയെ വാരിയെടുത്തുമ്മവെച്ചു. നഗരസഭ സംഘടിപ്പിച്ച വയോധികരുടെ ഓണാഘോഷത്തിലാണ് മുത്തശ്ശിമാര്‍ക്ക് കഥ പറഞ്ഞുകൊടുത്തത്. ഒപ്പം കുട്ടികളായ ഖദീജ റിസയും ആയിഷ ജെന്നയും മുത്തശ്ശിമാര്‍ക്ക് പാട്ടുപാടിക്കൊടുത്തു. വയോമിത്രം പദ്ധതിയുടെ ഭാഗമായാണ് ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചത്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. രതി, കൗണ്‍സിലര്‍ ബഷീര്‍ പൂക്കോട് എന്നിവരും പാട്ടുകാരായി. വയോമിത്രം അംഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓണമേറെ ഉണ്ടവര്‍ ഓണസ്മരണകളും പങ്കുവെച്ചു. നഗരസഭാ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് വാര്യര്‍, ആര്‍.വി. അബ്ദുൽ മജീദ്, ഷൈലജ ദേവന്‍, കൗണ്‍സിലര്‍മാരായ സുനിത അരവിന്ദന്‍, സവിത സുനി, വയോമിത്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉഷ മോഹന്‍, ആര്‍.വി. അലി, വിലാസിനി, പി.വി. വര്‍ഷ, പി.ഐ. ആേൻറാ എന്നിവര്‍ സംസാരിച്ചു. വയോമിത്രം കോഓഡിനേറ്റർ വി. ചിത്ര, ബിജിത ദാസ്, പി.വി. വര്‍ഷ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story