Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭ മാലിന്യ...

നഗരസഭ മാലിന്യ നയത്തിനെതിരെ സി.പി.എം അനുകൂല സംഘടന

text_fields
bookmark_border
ഗുരുവായൂർ: വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കണമെന്ന നഗരസഭയുടെ നിർദേശം അംഗീകരിക്കാനാവില്ലെന്ന് സി.പി.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി. ലൈസൻസെടുത്ത് കച്ചവടം ചെയ്യുന്നവർ മാലിന്യം സംസ്കരിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മാലിന്യം നഗരസഭയുടെ ഉത്തരവാദിത്വത്തിൽ സംസ്കരിക്കണമെന്നും സമിതിയുടെ വാർഷിക സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭയുടെ നയത്തിനെതിരെയാണ് സി.പി.എം അനുകൂല സംഘടന രംഗത്തെത്തിയിട്ടുള്ളത്. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണം സി.ഐ.ടി.യു ദേശീയ സമിതി അംഗം ആർ.വി. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. സമിതി ജില്ല സെക്രട്ടറി കെ.എം. ലെനിൻ മുഖ്യാതിഥിയായി. ജില്ല ജോ. സെക്രട്ടറി ടി. ബാബു ആൻറണി, സി.ഡി. ജോൺസൺ, ടി.ആർ. ബൈജു, കെ.ബി. സലീഷ്കുമാർ, എൻ.കെ. ലോറൻസ്, മണി ചാവക്കാട്, എം. ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.ഡി. ജോൺസൺ (പ്രസി), ടി.ആർ. ബൈജു, ടി.കെ. പരമേശ്വരൻ (വൈസ് പ്രസി), പി.എ. അരവിന്ദൻ (സെക്ര), എ.വി. റൈനസ്, പ്രമോദ് കെ. ചെറിയാൻ (ജോ. സെക്ര), എം.കെ. രമേഷ് (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story