Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്നേഹപൂർവം സഹോദരിക്ക്...

'സ്നേഹപൂർവം സഹോദരിക്ക്' പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
കുന്നംകുളം: ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ജനകീയ പങ്കാളിത്തതോടെ നിർധന യുവതികളുടെ വിവാഹ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് നടപ്പിലാക്കുന്ന . ആനായക്കൽ പനങ്ങാട് പുഷ്പരാജൻ-ശീലാവതി ദമ്പതികളുടെ മകൾ അമൃതയുടെ വിവാഹത്തോട് അനുബന്ധിച്ച് മറ്റൊരു പെൺകുട്ടിയുടെ വിവാഹത്തിനുള്ള പണം നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. നവദമ്പതികളായ അമൃതയും അഭിഷേകും ചേർന്ന് രണ്ട് ലക്ഷം രൂപയുടെ ചെക്ക് മന്ത്രി എ.സി. മൊയ്തീന് കൈമാറി. ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ലെബീബ് ഹസ്സൻ, നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ, പനങ്ങാട്ട് അയ്യപ്പൻ, ഡോ. പി.എസ്. ഷാജി, സഖറിയ ചീരൻ, വി.കെ. ഡെന്നി എന്നിവർ പെങ്കടുത്തു. ഒരോ വിവാഹങ്ങളും മറ്റൊരു വിവാഹത്തിന് സഹായകമാവുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഡിസംബറിൽ കുന്നംകുളം നിയോജക മണ്ഡലത്തിലെ പത്ത് നിർധന യുവതികളുടെ വിവാഹം നടത്തും. പഞ്ചായത്ത് അംഗത്തി​െൻറയും പ്രസിഡൻറി​െൻറയും ശിപാർശയോട് കൂടി അപേക്ഷ സെപ്റ്റംമ്പർ 30 ന് മുമ്പ് സമർപ്പിക്കണം. ഫോൺ: 9387091234
Show Full Article
TAGS:LOCAL NEWS 
Next Story