Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജപ്​തി: വരാന്തയിൽ...

ജപ്​തി: വരാന്തയിൽ താമസം തുടങ്ങിയിട്ട്​ മൂന്നുനാൾ

text_fields
bookmark_border
ഒല്ലൂർ: അവിണിശ്ശേരി അംബേദ്കർ കോളനിയിൽ ജപ്തിക്ക് വിധേയരായ മീര, മഞ്ജുള എന്നിവരുടെ കുടുംബം വരാന്തയിലും താൽക്കാലിക ഷെഡിലുമായി താമസം തുടങ്ങിയിട്ട് മൂന്ന് നാൾ. സാമൂഹിക പ്രവർത്തകരും നാട്ടുകാരും നൽകിയ സഹായം ഒഴിച്ചാൽ അധികൃതർ കുടുംബത്തെ തിരിഞ്ഞുനോക്കിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തത്. തഹസിൽദാർ ചന്ദ്രബാബു, വില്ലേജ് ഒാഫിസർ ബിന്ദു എന്നിവർ സ്ഥലം സന്ദർശിച്ച് കലക്ടർക്ക് റിപ്പോർട്ട് കൈമാറിയെങ്കിലും തുടർനടപടി ഉണ്ടായില്ല. കോടതി നടപടിയായതിനാൽ സർക്കാറിന് ഇടപെടാൻ കഴിയില്ല എന്നാണ് പറയുന്നത്. എന്നാൽ, രണ്ടും മൂന്നും വയസ്സായ കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ വരാന്തയിൽ അന്തിയുറങ്ങുന്നതി​െൻറ ദയനീയതയും ദലിത് കുടുംബത്തി​െൻറ നിസ്സഹായതയും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. അവിണിശ്ശേരി പഞ്ചായത്തോ എം.എൽ.എയോ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Show Full Article
TAGS:LOCAL NEWS 
Next Story