Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഗീതോത്സവം

സംഗീതോത്സവം

text_fields
bookmark_border
കുന്നംകുളം: കക്കാട് ശ്രീമഹാഗണപതി ക്ഷേത്രത്തിലെ പത്താമത് ക്ഷേത്രം മേൽശാന്തി മുല്ലനേഴി ദിലീപൻ നമ്പൂതിരിയും ക്ഷേത്ര ഉൗരാള കുടുംബാംഗം ചിറളയത്ത് ശശിധര രാജയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡൻറ് കെ.കെ. സുബിദാസ് അധ്യക്ഷത വഹിച്ചു. പെരുന്നാൾ കൊടിയേറി പെരുമ്പിലാവ്: ചാലിശ്ശേരി സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ ദൈവമാതാവി​െൻറ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ ജേക്കബ് കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന കുർബാനക്ക് ശേഷമാണ് വികാരി ഫാ. യെൽദോ എം. ജോയ് കൊടിയേറ്റ് നിർവഹിച്ചത്. സെപ്റ്റംബർ ഒന്നിന് പെരുന്നാൾ ആരംഭിക്കും. എട്ടിന് നേർച്ചസദ്യയോടെ സമാപിക്കും. വിഷ്ണുവിനും കുടുംബത്തിനും ഒാണക്കോടി സമ്മാനിച്ച് സഹപാഠികൾ കുന്നംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ് മൂന്നുവർഷമായി ശരീരം തളർന്നുകിടക്കുന്ന വിദ്യാർഥിക്ക് സഹപാഠികളുടെ ഒാണക്കോടി. പഴുന്നാന കൊട്ടിലിങ്ങൽ കുമാര​െൻറ മകൻ വിഷ്ണുവിനാണ് സഹപാഠികൾ കൈത്താങ്ങേകിയത്. ഒപ്പം ലാബ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുന്ന വിഷ്ണുവി​െൻറ സഹോദരി വിസ്മയയുടെ പഠനചെലവും വിദ്യാർഥികൾ ഏറ്റെടുത്തു. 2014ൽ കിഴൂർ പൂരത്തോട് അനുബന്ധിച്ച് നടന്ന ഗാനമേള കഴിഞ്ഞ് സുഹൃത്തി​െൻറ ബൈക്കിൽ തിരിച്ചുപോകുേമ്പാഴുണ്ടായ അപകടത്തിലാണ് വിഷ്ണുവിന് പരിക്കേറ്റത്. കുടുംബത്തിേനറ്റ ആഘാതത്താൽ തളർന്ന ഇവർക്ക് സാന്ത്വനമായി പൊതുപ്രവർത്തകൻ ലെബീബ് ഹസൻ രംഗത്തുവരുകയായിരുന്നു. പിന്നീട് വിഷ്ണു പഠിച്ച മരത്തംകോട് ഹൈസ്കൂളിലെയും പൊർക്കളേങ്ങാട് അപ്പുണ്ണി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെയും സഹപാഠികൾ ചേർന്ന് രൂപവത്കരിച്ച കൂട്ടായ്മ വിഷ്ണുവി​െൻറ കുടുംബത്തിന് മാസംതോറും 5000 രൂപ നൽകുന്നുണ്ട്. ഇവർ തന്നെയാണ് വിഷ്്ണുവിനും കുടുംബത്തിനും ഒാണക്കോടി സമ്മാനിച്ചത്. എസ്.െഎ യു.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ലെബീബ് ഹസൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story