Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവില വർധന:...

വില വർധന: ഹോട്ടലുകള്‍ക്കെതിരെ നടപടി വേണം ^ബിന്നി ഇമ്മട്ടി

text_fields
bookmark_border
വില വർധന: ഹോട്ടലുകള്‍ക്കെതിരെ നടപടി വേണം -ബിന്നി ഇമ്മട്ടി തൃശൂര്‍: കോഴിവില ഗണ്യമായി കുറഞ്ഞിട്ടും ഹോട്ടലുകൾ ഭക്ഷ്യവില കുറക്കാത്തത് ജനവഞ്ചനയാണെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡൻറ് ബിന്നി ഇമ്മട്ടി. കിലോക്ക് 137 രൂപയുണ്ടായിരുന്ന കോഴിവില 85 രൂപ വരെ എത്തിയിട്ടും ഭക്ഷണത്തിന് 20 മുതല്‍ 30 ശതമാനം വരെ വില വർധിപ്പിച്ചും അതിന്മേല്‍ വീണ്ടും 12ഉം 18ഉം ശതമാനം ജി.എസ്.ടി ചുമത്തിയും ജനങ്ങളെ കൊള്ളയടിക്കുന്ന ഹോട്ടലുകള്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കണം. വിപണി വിലയേക്കാള്‍ 10 രൂപ കുറച്ചാണ് ഹോട്ടലുകള്‍ക്ക് കോഴി വിതരണം ചെയ്യുന്നത്. ധനമന്ത്രി ഡോ. തോമസ് ഐസക്കിന് നല്‍കിയ വാഗ്ദാനം പച്ചയായി ലംഘിച്ച ഹോട്ടലുടമകളോട് മന്ത്രി വിശദീകരണം തേടണമെന്നും ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story