Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോട്ടലുകൾ ജി.എസ്​.ടി...

'ഹോട്ടലുകൾ ജി.എസ്​.ടി താരിഫ്​ പ്രദർശിപ്പിക്കണം'

text_fields
bookmark_border
തൃശൂർ: ഹോട്ടലുകളും റസ്റ്റാറൻറുകളും ഇൗടാക്കുന്ന ജി.എസ്.ടി താരിഫ് പ്രദർശിപ്പിക്കണമെന്ന് ഹോട്ടൽ ഭക്ഷണ ഉപഭോക്തൃ സംഘടന ആവശ്യപ്പെട്ടു. ഹോട്ടലി​െൻറ വിറ്റുവരവ് കൂടിയതിന് ജി.എസ്.ടി നൽകി ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നത് ഉപഭോക്താക്കളാണ്. യോഗത്തിൽ കെ. രാധാകൃഷ്ണൻ, പി.കെ. ഡേവിസ്, സി.എസ്. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു. ആദരിച്ചു തൃശൂർ: വിരമിക്കുന്ന എം.എസ്. ഗോവിന്ദൻകുട്ടിയെ തുഞ്ചത്തെഴുത്തച്ഛൻ സമാധി സ്മാരക ഫൗണ്ടേഷൻ ആദരിച്ചു. അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. കൽപറ്റ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻനായർ, ദൂരദർശൻ മുൻ ഡയറക്ടർ േഡാ. വി.കെ. തോമസ്, ഗവ. ട്രെയ്നിങ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് അനില വി. നായർ, ഡോ. എം. ഉസ്മാൻ, ഫൗണ്ടേഷൻ രക്ഷാധികാരി സി.എൻ. ബാലകൃഷ്ണൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ഷാജു പുത്തൂർ, നാടകകൃത്ത് സി.എൽ. ജോസ്, സി. ഗോപാലകൃഷ്ണസ്വാമി, കെ.പി.എസ്.ടി.എ സംസ്ഥാന സമിതിയംഗം സി.എസ്. മധുസൂദനൻ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. എം. ജയസൂര്യൻ, ജനറൽ സെക്രട്ടറി കെ.എ. ഗോവിന്ദൻ, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം തൃശൂർ: കേരള പടന്ന മഹാസഭ ജില്ല കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാർഡ് വിതരണവും നേതൃ പരിശീലന ക്ലാസും കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. ടി.വി. ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി. ബാലപ്രസന്നൻ പഠന ക്ലാസിന് നേതൃത്വം നൽകി. പി.ജി. പ്രശാന്ത്, ടി.ആർ. മണികണ്ഠൻ, സി.എം. രാധാകൃഷ്ണൻ, സി.ബി. രവി, വി.കെ. അജയൻ, ഉഷ മോഹനൻ, കെ.എം. മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story