Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒന്നര കിലോ...

ഒന്നര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

text_fields
bookmark_border
തൃശൂർ: ഒന്നര കിലോ കഞ്ചാവുമായി നാലു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് പൊതികളുമായി വിൽപനക്കെത്തിയ എറണാകുളം സ്വദേശികളായ ഹിരൺ (19), ആകാശ് (21) എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരിൽനിന്ന് കിട്ടിയ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് എറണാകുളം സ്വദേശികളായ ധനുഷ് (21), അലൻ (21) എന്നിവരെ പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ അജയ്കുമാർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ജി. ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ടീമുകളായി നടത്തിയ വാരാന്ത്യ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പത്തിലേറെ പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രായപൂർത്തി ആകാത്ത വിദ്യാർഥികളെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിട്ടയക്കുകയായിരുന്നു. വിമുക്തിയുടെ ഭാഗമായി നടത്തുന്ന ബോധവത്കരണ ക്ലാസുകളിൽ ഇവരെ പങ്കെടുപ്പിക്കാൻ വീട്ടുകാർക്ക് നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story