Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരണ്ടുകിലോ കഞ്ചാവുമായി...

രണ്ടുകിലോ കഞ്ചാവുമായി സ്ത്രീ അറസ്​റ്റില്‍

text_fields
bookmark_border
തൃശൂര്‍: കഞ്ചാവ് മൊത്തവില്‍പനക്കാരിയായ സ്ത്രീയെ രണ്ടു കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. കെ.എസ്.ആര്‍.ടി.സി ബസിൽ പുതുക്കാട് എത്തിയ ഇടുക്കി ആവിരട്ടി എട്ടേക്കര്‍ അറുപതാംമൈലില്‍ വാര്‍മുളത്തുവീട്ടില്‍ ലളിത സുരേഷ് (50) ആണ് അറസ്റ്റിലായത്. പഴനി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പ്പന ശൃംഖലയിലെ കണ്ണിയാണ് ഇവരെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. പൊള്ളാച്ചിയില്‍നിന്നും കെ.എസ്.ആര്‍.ടി.സി ബസിൽ എത്തിയ ഇവരെ പുതുക്കാട് ബസ്സ്റ്റാൻഡ് പരിസരത്തുനിന്നാണ് അറസ്റ്റുചെയ്തത്. പഴനിയില്‍ നിന്ന് പൊള്ളാച്ചിയിലെത്തിയ ശേഷം അവിടെ നിന്നും കെ.എസ്.ആര്‍.ടി.സി ബസിലാണ് കഞ്ചാവ് കൊണ്ടുവന്നത്. ജില്ലയിലെ നിരവധി കഞ്ചാവു വില്‍പ്പനക്കാരുമായി ഇവര്‍ക്കുബന്ധമുണ്ട്. കേരള കമീഷന്‍സ് എജൻറ്സ് അസോസിയേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ടും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരുകിലോ കഞ്ചാവ് തൃശ്ശൂരിലെത്തിക്കാന്‍ മറ്റുള്ളവര്‍ 18,000 രൂപ ഈടാക്കുമ്പോള്‍ ഇവര്‍ക്ക് 15,000 രൂപ മതി. മലയാളിയാണെങ്കിലും തമിഴിലാണ് ഇടപാടുകാരോട് സംസാരിച്ചിരുന്നത്. കൊടകരയിലുള്ള രഞ്ജിത്ത് എന്ന വ്യക്തിക്ക് കൈമാറാനായാണ് കഞ്ചാവു കൊണ്ടുവന്നതെന്നു ഇവര്‍ മൊഴിനല്‍കി. രഞ്ജിത്തിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഒരു മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഷാഡോ എക്‌സൈസ് സംഘത്തി​െൻറ പിടിയിലാകുന്നത്. പഴനി കേന്ദ്രീകരിച്ച് വന്‍കിട കച്ചവടക്കാരില്‍ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിലേക്കെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ലളിത സുരേഷെന്നും ഓണത്തോടനുബന്ധിച്ച് നടത്തിയ കര്‍ശന പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്നും എക്സൈസ് കമീഷണര്‍ ടി.വി. റാഫേല്‍ പറഞ്ഞു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. ഹരികൃഷ്ണപിള്ള, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍, ജിേൻറാ ജോണ്‍, പ്രിവൻറിവ് ഓഫിസര്‍മാരായ ടി.എസ്. സുരേഷ്, എന്‍.കെ. ഷാജി, പി.കെ. ഉണ്ണികൃഷ്ണന്‍, പി.വി. വിശാല്‍, കെ.എം. വിനോദ്, യു.എൻ. ഗിരിധര്‍, റെനിൽ രാജന്‍, സി.ബി. സന്തോഷ്, വി.ബി. ശ്രീജിത്ത്, കെ.എന്‍. ജിനേഷ്, എ.കെ. ദുർഗ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story