Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീരമണ്ണിലും ഇനി...

തീരമണ്ണിലും ഇനി പൂക്കാലം..

text_fields
bookmark_border
കൊടുങ്ങല്ലൂർ: തീരമണ്ണിലും പൂക്കാലം വരവായി. ഒാണക്കാലം വെന്നത്തിയതോടെ തീരദേശത്തെ ഭൂപ്രദേശങ്ങളിൽ നടത്തിയ പൂക്കൃഷിയും വിളവെടുത്തു തുടങ്ങി. പി.വെമ്പല്ലൂരിൽ വാഴൂർ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് ബേബി വിനോദി​െൻറ നേതൃത്വത്തിൽ ആരംഭിച്ച പൂക്കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്. ചെണ്ടുമല്ലിയാണ് ഇവിടെ കൃഷി ചെയ്തത്. തൊടിയിൽ പൂവ് നിറഞ്ഞതോടെ തേനീച്ചകളും ചിത്രശലഭങ്ങളും സമൃദ്ധമായെത്തുന്നുണ്ട്. ഇ.ടി. ടൈസൻ എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.ആർ. അശോകൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒാണം മുന്നിൽ കണ്ട് തീരമേഖലയിൽ വിവിധയിടങ്ങളിൽ തുടക്കം കുറിച്ച പൂക്കൃഷി വിളവെടുപ്പ് നടന്നുവരികയാണ്. പനങ്ങാട് ഹയർസെക്കൻഡറി സ്കൂളിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story