Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉറങ്ങിക്കിടന്ന...

ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു

text_fields
bookmark_border
വാടാനപ്പള്ളി: ചാഴൂരിൽ വീടി​െൻറ മുൻവാതിൽ തുറന്ന് അകത്തുകടന്ന മോഷ്്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടരപവ‍​െൻറ മാല കവർന്നു. ചാഴൂർ വേലുമ്മാൻ പടിക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന അടിയാരത്ത് സുനേഷി​െൻറ ഭാര്യ ഷിതയുടെ മാലയാണ് കവർന്നത്. ഞായറാഴ്ച പുലർച്ച മൂന്നേകാലോടെയായിരുന്നു സംഭവം. വേലുമ്മാൻ പടിയിൽ പലചരക്ക് കട നടത്തുന്ന കുടുംബം ശനിയാഴ്ച രാത്രി വിവാഹത്തിൽ പങ്കെടുത്ത് രാത്രി വൈകിയാണ് വീട്ടിലെ ഹാളിൽ ഉറങ്ങാൻ കിടന്നത്. കഴുത്തിൽ വേദന തോന്നി പിടഞ്ഞെഴുന്നേറ്റപ്പോഴാണ് വീടി​െൻറ മുൻ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. ഈ സമയം കാവി മുണ്ട് ധരിച്ച ഒരാൾ പുറത്തേക്ക് പോകുന്നത് കണ്ടതായും പറയുന്നു. പായയുടെ സമീപത്തുനിന്ന് മാലയുടെ ചെറിയ കഷ്ണം കണ്ടെടുത്തു. കഴുത്തിന് നിസാര മുറിവേറ്റിട്ടുണ്ട്. അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story