Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുസിരിസ് പദ്ധതി;...

മുസിരിസ് പദ്ധതി; കൺവെൻഷൻ സെൻറർ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നിർമിച്ച ഇൻറർ നാഷനൽ റിസർച് ആൻഡ് കൺവെൻഷൻ സ​െൻറർ പ്രവർത്തനം തുടങ്ങി. പദ്ധതി വിഭാവനം ചെയ്യുന്ന അർഥത്തിൽ സ​െൻറർ പ്രവർത്തന നിരതമായിട്ടില്ലെങ്കിലും കോൺഫ്രൻസ്ഹാളും ഡൈനിങ്ങും മറ്റും വാടകക്ക് കൊടുത്തു തുടങ്ങി. സ​െൻററിൽ ആദ്യപരിപാടി ഞായറാഴ്ച നടന്ന വിവാഹമായിരുന്നു. വിവാഹത്തിനും കോൺഫ്രൻസിനും മറ്റുമായി സ​െൻറർ വാടക്ക് നൽകാൻ മുസിരിസ് കമ്പനി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചിരുന്നു. 1200 േപർക്ക് ഇരിക്കാവുന്ന കോൺഫ്രൻസ് ഹാൾ, വിശാലമായ ഡൈനിങ് ഹാൾ, കിച്ചൻ, ഗസ്റ്റ് റൂം, മിനി കോൺഫ്രൻസ് ഹാൾ ഉൾപ്പെടെ വിപുലമായ സൗകര്യമാണ് സ​െൻററിലുള്ളത്. കോൺഫ്രൻസ്, ഡൈനിങ് ഹാൾ ഉൾപ്പെടെ ഒരുലക്ഷം രൂപയാണ് വാടക തീരുമാനിച്ചിരിക്കുന്നത്. 18 കോടി ചെലവിട്ടാണ് സ​െൻറർ പണിതത്. ഇൻറർനാഷനൽ റിസർച് ആൻഡ് കൺവെൻഷൻ സ​െൻറർ യാഥാർഥ്യമാകാൻ ഇനിയും കാത്തിരിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story