Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിടപ്പുരോഗികൾക്ക്...

കിടപ്പുരോഗികൾക്ക് റേഡിയോ നൽകി

text_fields
bookmark_border
തൃപ്രയാർ: കിടപ്പുരോഗികൾക്ക് കൂട്ടായി ഇനി സന്തോഷി​െൻറ റോഡിയോയും. തൃപ്രയാർ പോളി സ​െൻററിലെ ഒാേട്ടാ പേട്ടയിൽ ഒാേട്ടായിടുന്ന കാളതൊടുവത്ത് സന്തോഷാണ് ത​െൻറ വരുമാനത്തി​െൻറ പങ്കിൽനിന്ന് ചെലവിട്ട് പത്തുപേർക്ക് എഫ്.എം റേഡിയോ നൽകിയത്. കിടപ്പുരോഗികളുടെ വീടുകളിൽ എത്തി മുടിയും താടിയും വെട്ടി സാന്ത്വനത്തി​െൻറ വാക്കുകളുമായി സന്തോഷ് എത്താറുണ്ട്. ആശുപത്രിയിലേക്ക് പോകാൻ കഴിയാത്തവരെ ത​െൻറ ഒാേട്ടാറിക്ഷയിൽ സൗജന്യമായി എത്തിക്കും. പത്ത് കിലോമീറ്റർ ദൂരത്തേക്കുപോലും ഒാേട്ടായിൽ പോയി മുടി വെട്ടിക്കൊടുക്കുന്ന വേറിട്ട മാതൃകയാണ്. എഫ്.എം റേഡിയോ വിതരണം നാട്ടിക മാറാട്ട് ബാബുവി​െൻറ മകൻ വിശാഖിന് വീട്ടിലെത്തി മുൻ പഞ്ചായത്ത് പ്രസിഡൻറ് അനിൽ പുളിക്കൻ സമ്മാനിച്ചു. സന്തോഷിനൊപ്പം സർഗ സ്മൃതി ചെയർമാൻ ജയൻ ബോസ്, കെ. വിനോദ്കുമാർ, എ.എ. മുഹമ്മദ് ഹാഷിം എന്നിവരും പെങ്കടുത്തു. ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് തൃപ്രയാർ: കെ.എസ്.ആർ.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. ചാലക്കുടി സ്വദേശികളായ ഉദിനപറമ്പിൽ അരുൺ സെബാസ്റ്റ്യൻ (22), എടക്കാട്ട് കാരട്ടുപറമ്പിൽ ഷാേൻറാ സജി (22), പോട്ട സ്വദേശി കണ്ടമ്പുഴ ആൽവിൻ തോമസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും റോഡ് സുരക്ഷാ പ്രവർത്തകർ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ഞായറാഴ്ച രാവിലെ 7.50ന് ദേശീയപാത 17ൽ തൃപ്രയാർ തെക്കേ ആൽമാവിലാണ് സംഭവം. ഗുരുവായൂരിൽ വിവാഹ ഫോേട്ടാ എടുക്കാൻ പോയതാണ് കാറിലുണ്ടായിരുന്നവർ. ഗുരുവായൂരിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുത്തത്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന് ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ വരുന്നതുകണ്ട് പെെട്ടന്ന് ബസ് ഇടത്തോട്ട് തിരിച്ച് സമീപത്ത് മതിലിലിടിച്ച് നിർത്തുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story