Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.സി.എൻ ജലോത്സവം;...

ബി.സി.എൻ ജലോത്സവം; പൊഞ്ഞനത്തമ്മ ജേതാക്കൾ

text_fields
bookmark_border
വാടാനപ്പള്ളി: നടുവിൽക്കര ബി.സി.എൻ സംഘടിപ്പിച്ച രണ്ടാമത് ജലോത്സവത്തിൽ പാടൂർ യുവജന കലാസമിതിയുടെ പൊഞ്ഞനത്തമ്മ ജേതാവായി. കോലോത്തുംകടവ് വിഷ്ണുമായ വള്ളത്തെ ഒരു വള്ളപ്പാട് വ്യത്യാസത്തിൽ പിന്തള്ളിയാണ് പൊഞ്ഞനത്തമ്മ വള്ളം ജേതാവായത്. മാഹാത്മ ക്ലബി​െൻറ നല്ല ഇടയൻ വള്ളം മൂന്നാമതായി. നാടൻ വള്ളങ്ങളുടെ മത്സരത്തിൽ ആതിഥേയരായ ബി.സി.എൻ രണ്ടാം തവണയും ജേതാവായി. മുപ്പട്ടിത്തറ ബി.സി.എം ബോയ്സ് രണ്ടാംസ്ഥാനവും നടുവിൽക്കര എസ്.ബി.എസ് മൂന്നാം സ്ഥാനവും നേടി. നല്ല അമരക്കാരായി പ്രസാദ്, ബി. സിനോജ് പാടൂർ എന്നിവരെ തെരഞ്ഞെടുത്തു. ജലോത്സവം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുംഞ്ചേരി അധ്യക്ഷത വഹിച്ചു. പി.വി. രവീന്ദ്രൻ പതാക ഉയർത്തി. സമാപന സമ്മേളനത്തിൽ വിജയികൾക്ക് നടി സ്നേഹ ട്രോഫി വിതരണം ചെയ്തു. ബിന്ദു ശശി, അനിൽ ലാൽ, ശ്രീജിത്ത്, ഗോപി ദാസ് വന്നേരി, താരിഖ്, ക്ലബ് പ്രസിഡൻറ് പ്രതീഷ്, സെക്രട്ടറി ശ്രീരാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story