Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകദളികര്‍ഷകര്‍ക്ക്...

കദളികര്‍ഷകര്‍ക്ക് ബോണസ് വിതരണം ചെയ്തു

text_fields
bookmark_border
മറ്റത്തൂര്‍: ലേബര്‍ സഹകരണ സംഘത്തി​െൻറ കദളീവനം, ഔഷധവനം, പാവല്‍നാട് പദ്ധതിയിലെ കര്‍ഷകര്‍ക്ക് ബോണസ് വിതരണം ചെയ്തു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ബോണസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാവല്‍നാട് പദ്ധതിയിലെ കര്‍ഷകര്‍ക്ക് ബോണസ് വിതരണം ഡോ. രാജേഷും ഔഷധവനം പദ്ധതിയിലെ കര്‍ഷകര്‍ക്ക് കെ. രാധാകൃഷ്ണനും കദളീവനം പദ്ധതിയിലെ കര്‍ഷകര്‍ക്ക് കെ.വി. ജ്യോതിഷ്‌കുമാറും ബോണസ് നല്‍കി. മികച്ച കര്‍ഷകരെ മറ്റത്തൂര്‍ പഞ്ചായത്ത്് പ്രസിഡൻറ് പി.സി. സുബ്രന്‍ അനുമോദിച്ചു. സംഘം പ്രസിഡൻറ് എ.കെ. സുകുമാരന്‍, സെക്രട്ടറി കെ.പി. പ്രശാന്ത്, അസി. രജിസ്ട്രാര്‍ എ.കെ. അനിൽ, ടി.എ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കദളീവനം പദ്ധതിയില്‍ 252 കര്‍ഷകര്‍ക്കായി മൂന്നര ലക്ഷം രൂപ ബോണസ് നല്‍കി. പാവല്‍നാട് പദ്ധതിയിലെ കര്‍ഷകര്‍ക്ക് 50,00-0 രൂപയും ഔഷധവനം പദ്ധതിയിലെ കര്‍ഷകര്‍ക്ക് 25,000 രൂപയും ബോണസ് വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story