Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോഡേൺ ഹോം കെയർ ആൻഡ്​ ...

മോഡേൺ ഹോം കെയർ ആൻഡ്​ ട്രോമ സെൻറർ ഉദ്ഘാടനം 29ന്​

text_fields
bookmark_border
കൊടുങ്ങല്ലൂർ: മോഡേൺ ആശുപത്രി 'മോഡേൺ ഹോം കെയർ ആൻഡ് ട്രോമ സ​െൻറർ' എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്തസേമ്മളനത്തിൽ അറിയിച്ചു. 29ന് വൈകീട്ട് അഞ്ചിന് വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. റോഡപകടങ്ങളെ കുറിച്ച് ഡിവൈ.എസ്.പി ഫെയ്മസ് വർഗീസ് ക്ലാസ് നടത്തും. അത്യാവശ്യഘട്ടങ്ങളിൽ വീട്ടിലും മറ്റും വേണ്ട സൗകര്യങ്ങളോടെയെത്തി രോഗീപരിചരണം, ആശുപത്രി പ്രവേശം ആവശ്യമായി വരുന്ന സാഹചര്യത്തിൽ പൂർണ ഉത്തരവാദിത്തത്തോടെ രോഗികളെ കൊണ്ടുവന്ന് തുടർചികിത്സ ഉറപ്പാക്കൽ, വാഹനാപകടങ്ങളിൽപെടുന്നവരെ സ്ഥലത്തെത്തി പ്രഥമ ശുശ്രൂഷ നൽകൽ, ആവശ്യമെങ്കിൽ ഉടൻ ആശുപത്രി പ്രേവശനം, നെഞ്ചുവേദന, പക്ഷാഘാതം തുടങ്ങിയ സങ്കീർണ സാഹചര്യങ്ങളിൽ അടിയന്തര സേവനം തുടങ്ങിയവയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമാക്കുന്നത്. അപകടങ്ങളിൽപെടുന്നവർക്ക് പ്രഥമ ശുശ്രൂഷക്കായി 45ഒാളം ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഡോക്ടറുടെ കീഴിലായിരിക്കും ഇൗ ടീം പ്രവർത്തിക്കുക. പുതിയ സേവനത്തിനായി 0480-2672766, 92077 47551 എന്നീ ഹെൽപ് ലൈൻ നമ്പറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മാനേജിങ് ഡയറക്ടർ ഡോ. എ.കെ. അബ്ദുല്ലത്തീഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. പി.വി. സുഗതൻ, ഒാർത്തോ പീഡിക് സർജൻ ആൻഡ് ഹോം കെയർ ടീം ലീഡർ ഡോ. ആൻറണി ജെ. കണ്ണമ്പിള്ളി, ഡയറക്ടർ കെ.എ. അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story