Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയ്യങ്കാളി...

അയ്യങ്കാളി ജന്മദിനാഘോഷം ഇന്ന്

text_fields
bookmark_border
കൊടുങ്ങല്ലുർ: മഹാത്മ അയ്യങ്കാളിയുടെ 155-ാമത് ജന്മദിനാഘോഷം വിപുല പരിപാടികളോടെ തിങ്കളാഴ്ച കൊടുങ്ങല്ലൂർ കാവിൽകടവിൽ സജ്ജമാക്കിയ സൗഹൃദ നഗറിൽ നടക്കും. കാവിൽ കടവ് മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിൽ വേദിയിൽ രാവിലെ ഒമ്പതിന് വിളക്ക് തെളിയിക്കുന്നതോടെ ആഘോഷത്തിന് തുടക്കമാകും. തുടർന്ന് െഎക്യ സന്ദേശ പ്രതിജ്ഞ നടക്കും. വൈകീട്ട് മൂന്നിന് ചന്തപ്പുര ടൗൺഹാൾ പരിസരത്തുനിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. സൗഹൃദ സമ്മേളനത്തിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ ജന്മദിന സന്ദേശം നൽകും. വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാലടി സംസ്കൃത സർവകലാശാല വേദാന്ത വിഭാഗം ഗവേഷകൻ അമൽ സി. രാജൻ മുഖ്യപ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story