Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചോറൂണ്​ കഴിഞ്ഞ്...

ചോറൂണ്​ കഴിഞ്ഞ് മടങ്ങിയ സ്ത്രീകൾക്ക് കാറിടിച്ച് പരിക്ക്​

text_fields
bookmark_border
ഗുരുവായൂർ: ക്ഷേത്രനടയിൽ കാറിടിച്ച് കുഞ്ഞി​െൻറ ചോറൂണ് കഴിഞ്ഞ് മടങ്ങിയ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. കൊരട്ടി വെസ്റ്റ് ലീലാസദനത്തിൽ അഭിലാഷി​െൻറ ഭാര്യ ശ്രീലക്ഷ്മി വർമ(30), അഭിലാഷി​െൻറ പിതൃസഹോദരി സുഭദ്ര (60) എന്നിവർക്കാണ് പരിക്കേറ്റത്. ശ്രീലക്ഷ്മിയുടെ ആറുമാസം പ്രായമുള്ള മകൾക്ക് ചോറൂണ് നടത്തിയശേഷം ബസ് സ്റ്റാൻഡിലേക്ക് നടന്നുപോവുകയായിരുന്നു ഇവർ. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് 2.30ഓടെ കിഴക്കേനടയിൽ ഇന്ത്യൻ ബാങ്കിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ശ്രീലക്ഷ്മിെയയും സുഭദ്രെയയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറി​െൻറ ബോണറ്റിന് മുകളിൽ വീണ ശ്രീലക്ഷ്മിെയയുംകൊണ്ട് മുന്നോട്ട് നീങ്ങിയ കാർ സമീപത്തെ ഇന്ത്യൻ ബാങ്കിന് മുന്നിൽ സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലുകൾ തകർത്താണ് നിന്നത്. ശ്രീലക്ഷ്മിെയയും സുഭദ്രെയയും മുതുവട്ടൂരിലെ ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്ഷേത്രദർശനത്തിനെത്തിയ തൃശൂർ സ്വദേശിനി ഇന്ദിര പ്രഭാകരനാണ് കാർ ഓടിച്ചിരുന്നത്. ഇവർക്കെതിരെ അപകടത്തിനും വൺേവ തെറ്റിച്ചതിനും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. അപകടം കണ്ടതി​െൻറ ആഘാതത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചിലരെ പൊലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമശ്രുശ്രൂഷ നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story