Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരപ്പിള്ളി പദ്ധതി

അതിരപ്പിള്ളി പദ്ധതി

text_fields
bookmark_border
അതിരപ്പിള്ളി: ജലവൈദ്യുത പദ്ധതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി പാര്‍ലമ​െൻറ് കമ്മിറ്റി നടത്തിയ സമരം അക്രമാസക്തമായി. സമരക്കാര്‍ പൊലീസുകാരനെ മര്‍ദിച്ചതായി പരാതി. അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ ധനേഷ് എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തി​െൻറ ടൂറിസം കവാടത്തില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ സമരക്കാര്‍ വടികൊണ്ട് പുറത്തും കാലിലും തല്ലുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസിനെ സമരക്കാര്‍ ആക്രമിച്ചതെന്ന് പരാതിയിലുണ്ട്. സമരക്കാര്‍ക്കെതിരെ അതിരപ്പിള്ളി പൊലീസ് കേസെടുത്തു. പദ്ധതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഞായറാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. സമരം ഉദ്ഘാടനം ചെയ്യാനെത്തിയത് ഷാഫി പറമ്പില്‍ എം.എല്‍.എ ആയിരുന്നു. സമരക്കാര്‍ കൂട്ടത്തോടെ വെള്ളച്ചാട്ടത്തിന് അടുത്തേക്ക് പോകുന്നത് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ടൂറിസം പിക്‌നിക് സ്‌പോട്ടിലേക്ക് പോകണമെങ്കില്‍ പ്രവേശന ടിക്കറ്റ് ആവശ്യമാണ്. മാത്രമല്ല സമരപരിപാടികളുമായി ജാഥ നയിച്ച് വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകാനും വിലക്കുണ്ട്. ഇതുവരെയും അതിരപ്പിള്ളിയില്‍ നടന്ന പ്രതിഷേധങ്ങെളയൊന്നും വെള്ളച്ചാട്ടത്തിനടുത്ത് പോകാന്‍ അനുവദിച്ചിട്ടില്ല. ഇതെല്ലാം ലംഘിച്ചാണ് പ്രതിഷേധക്കാർ പോയത്. ഇത് തടഞ്ഞതാണ് സമരപരിപാടി സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ കാരണം. വെള്ളച്ചാട്ടത്തിനടുത്ത് ഒത്തുചേര്‍ന്ന സമരക്കാര്‍ അതിരപ്പിള്ളി വെള്ളച്ചാട്ടവും പുഴയും കാട്ടാറും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story